|    Dec 6 Tue, 2016 2:09 am
FLASH NEWS

കൊച്ചി എച്ച്‌ഐഎല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി:12 പേര്‍ക്ക് പരിക്ക്

Published : 2nd November 2016 | Posted By: mi.ptk

insecticides_ltd

കൊച്ചി: കളമശ്ശേരി ഹന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡില്‍ (എച്ച്‌ഐഎല്‍) വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണ്.
കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് വാതകവുമായി എത്തിയ ലോറിക്കാണ് തീപിടിച്ചത്. വാതകം ലോറിയില്‍ നിന്ന് പ്ലാന്റിലേക്ക് മാറ്റുന്നതിനിടയിലാണ് തീപിടിച്ചത്. പ്ലാന്റ് മാനേജര്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ എറണാകുളം മെഡിക്കല്‍ സെന്റര്‍, ഇടപ്പള്ളി കിംസ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികള്‍ ഉണ്ടാക്കുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനമാണ് എച്ച് ഐ.എല്‍. വായുവുമായി സമ്പര്‍ക്കമുണ്ടായാല്‍ തീപിടിക്കുന്ന വാതകമാണ് കാര്‍ബണ്‍ഡൈ സള്‍ഫൈഡ്. വെള്ളത്തിലാണ് ഈ രാസവസ്തു സൂക്ഷിക്കുന്നത്. വലിയ ടാങ്കില്‍ നിന്ന് ചെറിയ ടാങ്കിലേക്ക് മാറ്റുന്നതിനിടെയാണ് വാതകം ചോര്‍ന്നത്. 12 അഗ്നിശമന സേനാ വിഭാഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ടാങ്കറുകള്‍ തണുപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day