|    Dec 9 Fri, 2016 1:11 pm

കൊച്ചിയില്‍ കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമം

Published : 30th November 2016 | Posted By: Navas Ali kn
representational picture

representational picture

ഇടകൊച്ചിയില്‍ വീണ്ടും കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമം. ഓട്ടോ െ്രെഡവറായ പി എസ് വിനുവിന്റെ മകന്‍ അലന്‍ കൃഷ്ണ (10)നെയാണ് തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചത്.ഇന്നലെ വൈകിട്ട് നാലിന് ഇടകൊച്ചി സലിം കുമാര്‍ റോഡിലായിരിന്നു സംഭവം. സ്‌കൂള്‍ ബസില്‍ വന്നിറങ്ങിയ വിദ്യാര്‍ഥി ഇടവഴിയിലുടെ വിട്ടിലേക്ക് നടക്കുന്നതിനിടെയാണ് തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കറുത്ത നിറത്തിലുള്ള ജാക്കറ്റ് ധരിച്ച വ്യക്തി പുറകിലുടെ വന്ന് പോക്കറ്റില്‍ മിഠായി ഇട്ട് കൊടുത്ത് തിരിഞ്ഞ് നോക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി തിരിഞ് നോക്കി. മലയാളത്തില്‍ സംസാരിച്ച ആള്‍ പിന്നിട് ഹിന്ദിയില്‍ പേര് ചോദിക്കുകയായിരുന്നു. കുട്ടിയെ ഇയാള്‍ പിടിച്ചു. കുതറാന്‍ ശഅരമിച്ചപ്പോള്‍ തുവാല ഉപയോഗിച്ച് മുഖം പൊത്തുകയായിരിന്നു. കുട്ടി ഉറക്കെ ഒച്ചവെച്ചതിനെ തുടര്‍ന്ന് അടുത്ത വീട്ടിലെ സ്ത്രീ ഇറങ്ങി വന്നതോടെ അപരിചിതന്‍ സമീപത്തെ മതില്‍ ചാടി ഓടിപ്പോയെന്ന് കുട്ടി പോലിസിനോട് പറഞ്ഞു. വിവരം അറിയിച്ചിട്ടും 45 മിനിറ്റ് കഴിഞ്ഞാണ് പോലിസ് സ്ഥലത്ത് എത്തിയത് പിടിവലി നടന്നതിനെ തുടര്‍ന്ന് കുട്ടിയുടെ ഷര്‍ട്ടിന്റെ പോക്കറ്റ് കീറിയിട്ടുണ്ട്.
കുട്ടിയെ തട്ടികൊണ്ട് പോകാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം പോലിസ് പിടിയിലായ ആന്ധ്ര സ്വദേശിനി ജംഗോളി (53)നെ റിമാന്റ് ചെയ്തു. എറണാകുളം ജില്ലയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങള്‍ വ്യാപകമായി തമ്പടിച്ചിട്ടുണ്ടെന്നാണ് സമീപ ദിവസങ്ങളില്‍ ആവര്‍ത്തിക്കുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 515 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day