|    Dec 4 Sun, 2016 3:47 pm

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മിച്ച ആദ്യ റോറോ വെസല്‍ നാളെ നീറ്റിലിറക്കും

Published : 8th November 2016 | Posted By: SMR

കൊച്ചി: കൊച്ചി കോര്‍പറേഷനുവേണ്ടി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മിച്ച ആദ്യ റോറോ (റോള്‍ ഓഫ് റോള്‍ ഓണ്‍) വെസല്‍ നാളെ രാവിലെ 10.30ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ നീറ്റിലിറക്കും. ഫോര്‍ട്ട്‌കൊച്ചി-ഫോര്‍ട്ട് വൈപ്പിന്‍ റോറോ സര്‍വീസിനായി ആധുനിക രീതിയിലുള്ള രണ്ടു വെസലുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ബിവൈ 96 വെസലാണ് നാളെ പുറത്തിറക്കുക. കോര്‍പറേഷന്റെ കഴിഞ്ഞ ഭരണ സമിതി മിഷന്‍ കൊച്ചി 15 8 15 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫോര്‍ട്ട് കൊച്ചി-ഫോര്‍ട്ട് വൈപ്പിന്‍ റോറോ സര്‍വീസിനായി ആധുനിക രീതിയിലുള്ള രണ്ടു വെസലുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. 3.8 കോടി രൂപയാണ് ഒരു വെസലിന്റെ നിര്‍മാണ ചെലവ്. ഇന്ത്യയില്‍ ആദ്യമായാണ് റോറോ വെസല്‍ നിര്‍മിക്കുന്നത്. സര്‍വീസ് തുടങ്ങുന്നതോടെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം നടത്തുന്ന രാജ്യത്തെ ആദ്യ റോറോ സര്‍വീസെന്ന ഖ്യാതിയും ഇതിന് കൈവരും. പശ്ചിമ കൊച്ചിയുടെ ഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ ഒരു ചുവടുവയ്പ്പായിരിക്കും റോറോ സര്‍വീസെന്നാണ് പ്രതീക്ഷിക്കുന്നത്. റോറോ സര്‍വീസ് വരുന്നതോടെ 15 മിനിട്ടുകൊണ്ട് ഫോര്‍ട്ട് കൊച്ചിയില്‍നിന്നും ഹൈക്കോടതി വരെ എത്താന്‍ കഴിയും. പശ്ചിമ കൊച്ചിയില്‍നിന്നും എറണാകുളത്തേക്ക് കൂടുതല്‍ വാഹനങ്ങള്‍ക്ക് കടന്നുപോവാനും ഇതിലൂടെ സാധിക്കും. പശ്ചിമ കൊച്ചിയുടെ യാത്രാ ദുരിതത്തിനും റോറോ സര്‍വീസ് അറുതി വരുത്തും. നാലു ലോറികള്‍ (10 ടണ്‍), 12 കാറുകള്‍, 50 യാത്രക്കാര്‍ അല്ലെങ്കില്‍ മൂന്ന് ലോറികള്‍ (13 ടണ്‍), 12 കാറുകള്‍, 50 യാത്രക്കാര്‍, അല്ലെങ്കില്‍ 18 കാറുകള്‍, 50 യാത്രക്കാര്‍ എന്ന രീതിയില്‍ വാഹനങ്ങളെയും യാത്രക്കാരേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വെസലാണ് റോറോ സര്‍വീസിനായി നിര്‍മിച്ചത്. നിലവില്‍ സര്‍വീസ് നടത്തുന്ന ജങ്കാറില്‍ കയറുന്നതിനേക്കാള്‍ ഇരട്ടിയോളം വാഹനങ്ങള്‍ റോറോ സര്‍വീസില്‍ ഉള്‍ക്കൊള്ളും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day