|    Dec 11 Sun, 2016 7:19 pm
FLASH NEWS

കൈപ്പട്ടൂര്‍-നരിയാപുരം റോഡ് നവീകരണം പൂര്‍ത്തിയായി

Published : 3rd November 2016 | Posted By: SMR

കൈപ്പട്ടൂര്‍: അപകട മേഖലയായിരുന്ന കൈപ്പട്ടൂര്‍-നരിയാപുരം റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍  പൂര്‍ത്തിയായി. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടാണ് റോഡിന്റെ നവീകരിക്കാന്‍ പൊതുമാരാമത്ത് വിഭാഗം തീരുമാനിച്ചത്. കഴിഞ്ഞ ശബരിമല സീസണില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു താഴ്ന്ന നിലയിലായിരുന്നു. രാത്രി കാലങ്ങളില്‍ ഈ മേഖലയില്‍ അപകടം പതിവായിരുന്നു. റോഡ്  ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന  മൂന്നോളം വലിയ അപകടങ്ങളാണ് ഈ മേഖലയില്‍ സംഭവിച്ചത്. തുടര്‍ന്ന് ഈ മണ്ഡലകാലത്തിന് മുമ്പ് നഗരത്തിലേക്കുള്ള പ്രധാന റോഡുകളിലെ അപകട മേഖലകള്‍ നവീകരിച്ച് സുരക്ഷ ഉറപ്പാക്കന്‍ ജില്ല ഭരണകൂടം തീരുമാനിക്കുകയായിരുന്നു. അപകടമേഖലയായി കൈപ്പട്ടൂര്‍ ജങ്ഷന്‍ മുതല്‍-നരിയാപുരത്തിന് സമീപം വരെയുള്ള 350 മീറ്ററോളം ഭാഗത്തെ റോഡിന്റെ ഇരുവശവും കരിങ്കല്‍ ഉപയോഗിച്ച്  കെട്ടി ബലപ്പെടുത്തി. ഇതിന് പുറമെ നാലരയടിയോളം റോഡിന് വീതി കൂട്ടുകയും ചെയ്തു. സമീപവാസികള്‍ ഇതിനായി സ്ഥലം സൗജന്യമായി വിട്ടുനല്‍കി. ഏഴടിയോളം ഉയരത്തിലാണ് റോഡിന്റെ പാര്‍ശ്വ ഭിത്തികള്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്നത്. ഇതുമൂലം മഴക്കാലത്ത് റോഡില്‍ ഉണ്ടാവുമായിരുന്ന  വെള്ളക്കെട്ട് ഒഴുവാക്കാന്‍ കഴിയും. വാഹനങ്ങള്‍ താഴ്ചയിലേക്ക് നിയന്ത്രണംവിട്ട് മറിയുന്നത് ഒഴിവാക്കുന്നതിനായി  റോഡിന്റെ വശങ്ങളില്‍ കോണ്‍ക്രീറ്റ്് പില്ലറുകള്‍ സ്ഥാപിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാവാനുള്ളത്. ഇത്  ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കാനാവുമെന്ന്                       കരാറുകാരന്‍ അറിയിച്ചു.           50 ലക്ഷം രൂപയാണ്  നവീകരണത്തിനായി വകയിരുത്തിയിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക