|    Dec 4 Sun, 2016 7:23 am
FLASH NEWS

കൈക്കൂലി വാങ്ങിയെന്ന് പരാതി ; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 31st October 2016 | Posted By: SMR

അടൂര്‍: കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ എക്‌സൈസിലെ മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെന്റ്  ചെയ്തു. എക്‌സൈസ് അടൂര്‍ സര്‍ക്കിള്‍ ഓഫിസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ബാബു, പ്രിവന്റീവ് ഓഫിസര്‍ എസ് രാധാകൃഷ്മന്‍, സിവില്‍ ഓഫിസര്‍ എല്‍ എസ് ലാല്‍ എന്നിവരെയാണ് എക്‌സൈസ് ഡെപ്യൂട്ടി കമീഷനറുടെ ചുമതല വഹിക്കുന്ന അസി. ഡെപ്യൂട്ടി കമീഷനര്‍ മുരളീധരന്‍നായര്‍ സസ്‌പെന്റ്  ചെയ്തത്. കൊടുമണ്‍ സ്വദേശിയുടെ പരാതിയിന്മേലാണ് നടപടി. ശനിയാഴ്ച വൈകുന്നേരമാണ് ഇതിനാസ്പദമായ സംഭവം നടന്നത്.  78 വയസ്സുകാരനായ കര്‍ഷകന്റെ ചീനിത്തോട്ടത്തില്‍ ജോലി ചെയ്തവര്‍ക്ക് നല്‍കാനായി ബിവറേജസ് കോര്‍പറേഷന്‍ കൊടുമണ്‍ ഔട്ട്‌ലെറ്റില്‍ നിന്ന് അനുവദനീയമായ  വിദേശമദ്യം വാങ്ങി വരുമ്പോള്‍ വെള്ളനിറത്തിലുള്ള സ്വകാര്യ അംബാസിഡര്‍ കാറില്‍ എത്തിയവര്‍ കാറില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നത്രെ. തങ്ങള്‍ എക്‌സൈസ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ്് നിര്‍ബന്ധിച്ച് കാറില്‍ കയറ്റി നാലു മണിക്കൂറോളം തന്നെ മാനസികമായി ഇവര്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ആറ് കുപ്പി മദ്യം പിടിച്ചെടുത്തതായി കേസെടുത്തു ജയിലില്‍ അടയ്ക്കുമെന്നും കേസെടുക്കാതിരിക്കാന്‍ 25,000 രൂപ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ വൃദ്ധന്‍ വീട്ടില്‍ ഫോണ്‍ വിളിച്ച് മകനുമായി സംസാരിച്ചതിനെ തുടര്‍ന്ന് അയ്യായിരം  രൂപ നല്‍കി. തുടര്‍ന്ന് മകന്‍ ഇടപെട്ട് വൃദ്ധനെ ജാമ്യത്തിലിറക്കുകയായിരുന്നു. അസി.ഡെപ്യൂട്ടി കമീഷണര്‍ മുരളീധരന്‍നായര്‍ക്ക് നല്‍കിയ   പരാതിപ്രകാരം അന്വേഷണം നടത്തിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തത്. വിശദമായ അന്വേഷണത്തിന് തിരുവല്ല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ മോഹനനെ  ചുമതലപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day