|    Dec 10 Sat, 2016 10:04 pm

കൈക്കൂലിക്കേസ്: റഷ്യന്‍ ധനമന്ത്രി പിടിയില്‍

Published : 16th November 2016 | Posted By: SMR

മോസ്‌കോ: കൈക്കൂലിക്കേസില്‍ റഷ്യന്‍ ധനമന്ത്രി അലക്‌സി ഉല്യൂകയേവ് പിടിയില്‍. റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനി ഭീമനായ റോസ്‌നെഫ്റ്റ് രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായിരുന്ന ബാഷ്‌നെഫ്റ്റിന്റെ 50 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് അനുമതി നല്‍കാന്‍ 20 ലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങിയെന്ന് രാജ്യത്തെ അഴിമതി വിരുദ്ധ വിഭാഗമായ ഇന്‍വെസ്റ്റീഗേറ്റീവ് കമ്മിറ്റി (എസ്‌കെ) പറഞ്ഞു. ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെ മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഉല്യൂകയേവ് കൈയോടെ പിടിയിലായതെന്ന് എസ്‌കെ വക്താവ് സ്വറ്റ്‌ലാന പെട്രന്‍കോ അവകാശപ്പെട്ടു. കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ 15 വര്‍ഷം വരെ തടവ് ലഭിക്കാം. 2013ലാണ് ഉല്യൂകയേവ് ധനമന്ത്രിയായി അധികാരമേറ്റത്. 350 ശതലക്ഷം റൂബിളിന് 50 ശതമാനം ഓഹരികളാണ് റോസ്‌നെഫ്റ്റ് വാങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക