|    Dec 8 Thu, 2016 5:33 am
FLASH NEWS

കൈക്കൂലിക്കാരെ ഒറ്റപ്പെടുത്തണം: മുഖ്യമന്ത്രി

Published : 27th November 2016 | Posted By: Navas Ali kn

pinarayi-vijayan-3

ആലപ്പുഴ: കൈക്കൂലിക്കാരെ ഒറ്റപ്പെടുത്തുന്നതിനൊപ്പം ശിക്ഷിക്കപ്പെടുന്നതിന് സൗകര്യവുമൊരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ആലപ്പുഴയില്‍ നടക്കുന്ന ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തില്‍ ‘ജനകീയ സര്‍ക്കാരും ജനപക്ഷ സിവില്‍ സര്‍വീസും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ ഓഫിസിലെയും കൈക്കൂലിക്കാരെയും മോശം പെരുമാറ്റക്കാരെയും അതത് ഓഫിസിലുള്ളവര്‍ക്ക് അറിയാം. അത്തരക്കാരെ നിയന്ത്രിക്കാന്‍ സര്‍വീസ് സംഘടനകള്‍ക്ക് കഴിയണം. ജനങ്ങളെ ഉപദ്രവിക്കുന്നവര്‍ സിവില്‍ സര്‍വീസിനും ഉപദ്രവമാണുണ്ടാക്കുക. ഇവരെ സര്‍വീസില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് കണ്ടുകെട്ടാന്‍ പഴുതടച്ചുള്ള സംവിധാനം വേണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പൊതുസ്വത്ത് സംരക്ഷിക്കേണ്ട ജീവനക്കാര്‍ അനധികൃത ഭൂമി കൈയേറ്റം ഉള്‍പ്പെടെ കണ്ടില്ലെന്ന് നടിക്കുന്നത് കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day