|    Dec 3 Sat, 2016 7:10 pm
FLASH NEWS

കേസ് പോലിസ് കെട്ടിച്ചമച്ചത്: നന്ദിനി സുന്ദര്‍

Published : 9th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഛത്തിസ്ഗഡിലെ ബസ്തറില്‍ മാവോവാദി ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ട സംഭവത്തില്‍ തനിക്കെതിരേ ഛത്തിസ്ഗഡ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് കെട്ടിച്ചമച്ചതാണെന്ന് സാമൂഹിക പ്രവര്‍ത്തകയും ഡല്‍ഹി സര്‍വകലാശാല പ്രഫസറുമായ നന്ദിനി സുന്ദര്‍. പോലിസിന്റെ നടപടി ക്രൂരവും പ്രതികാരം തീര്‍ക്കലുമാണെന്ന് പൗരാവകാശ സംഘടനകളും ആരോപിച്ചു.
തന്റെ പേര് പറയാന്‍ പോലിസ് ബസ്തറിലെ ജനങ്ങളില്‍ സമ്മര്‍ദം ചെലുത്തി. കേസ് തികച്ചും അസംബന്ധമാണ്. ശ്യാംനാഥ് ബാഗലിന്റെ കൊലപാതകത്തെ തങ്ങള്‍ അപലപിച്ചിട്ടുണ്ട്. സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞതാണ്.
ബസ്തറില്‍ നടക്കുന്ന വ്യാജ ഏറ്റുമുട്ടലുകളെയും കൂട്ടബലാല്‍സംഗങ്ങളെയുംകുറിച്ച് ശബ്ദമുയര്‍ത്തുന്ന പത്രപ്രവര്‍ത്തകരെയും അഭിഭാഷകരെയും ഗവേഷകരെയും രാഷ്ട്രീയ നേതാക്കളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഉപദ്രവിക്കാനുള്ള പോലിസ് ഐജി കല്ലൂരിയുടെ ബോധപൂര്‍വമുള്ള ശ്രമമാണിത്. നന്ദിനി സുന്ദര്‍ പറഞ്ഞു.
കല്ലൂരിയുടെ നിര്‍ദേശമനുസരിച്ച് 2011 ലെ ടാഡ്‌മെറ്റ്‌ല തീവയ്പ് കേസില്‍ പോലിസ് തയ്യാറാക്കിയ കുറ്റപത്രത്തിന് സമാനമാണിത്. പോലിസ് ആദ്യം തങ്ങളുടെ കോലം കത്തിക്കുകയും പിന്നീട് വ്യാജ കുറ്റപത്രം തയ്യാറാക്കുകയുമാണ് അന്ന് ചെയ്തത്. അവര്‍ പറഞ്ഞു.
ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ (ഐപിടിഎ), പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്‍ (പിഡബ്ല്യുഎ) എന്നിവരും സംയുക്ത പ്രസ്താവനയില്‍ ഛത്തിസ്ഗഡ് പോലിസിന്റെ നടപടിയില്‍ പ്രതിഷേധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day