|    Dec 8 Thu, 2016 3:40 am
FLASH NEWS

കേസുകളില്‍ വാറന്റുകള്‍ മുക്കി പോലിസ് സഹായം

Published : 8th November 2016 | Posted By: SMR

തൊടുപുഴ: കേസുകളില്‍ പ്രതികളായ പ്രവാസികളില്‍ നിന്നും പണം വാങ്ങി വാറന്റുകള്‍ പോലിസ് മു—ക്കുന്നതായി ആക്ഷേപമുയര്‍ന്നു.ഹൈറേഞ്ചിലെ പോലിസ് സ്‌റ്റേഷനുകളിലാണ് ഇത്തരത്തിലുള്ള ഇടപാടുകള്‍ നടക്കുന്നത്.കോടതികളില്‍ പ്രതികള്‍ക്കും വാദികള്‍ക്കുമയക്കുന്ന വാറന്റുകള്‍ മുക്കാന്‍ പോലിസ് സഹായിക്കുന്നതായി നേരെത്തെ മുതല്‍ ഉയരുന്ന ആക്ഷേപമാണ്.ഒരു വര്‍ഷമായി പോലിസ് മുക്കി വെച്ചിരിക്കുന്ന വാറന്റുകള്‍ പോലും ജില്ലയിലെ പല സ്റ്റേഷനുകളിലുമുണ്ട്. പല സ്‌റ്റേഷനുകളിലും പോലിസ് ഹൗസ്  ഓഫിസര്‍മാര്‍ പോലുമാറിയാതെയാണ് ഇത്തരത്തിലുള്ള കളികള്‍ നടക്കുന്നത്. കോടതികളില്‍ ഹാജരാവാന്‍ വാദി ഭാഗത്തിനും പ്രതി ഭാഗത്തിനും സാധാരണയായി കോടതികള്‍ സമന്‍സ് അയക്കും.എന്നാല്‍ പല കക്ഷികള്‍ക്കും ഹാജാരാകാതെയിരിക്കാ ന്‍ ഈ വിഭാഗത്തിലെ പോലിസുകാരെ കാണേണ്ട രീതിയില്‍ കണ്ടാല്‍ മതി. പിന്നെ ആളെ കണ്ട് കിട്ടുന്നില്ല എന്ന കാരണം പറഞ്ഞ് സമന്‍സുകള്‍ മുക്കും. ഇതാണ് സ്ഥിരംപരിപാടി. വാദി, പ്രതിഭാഗം ഹാജാരാവാതിരിക്കുന്ന കേസുകളില്‍ കോടതി അറസ്റ്റ്‌വാറന്റ് ആക്കിയാല്‍പ്പേ ാലും ആളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നു പറഞ്ഞു അതും മുക്കും. അതേസമയം, പോലിസുകാര്‍ക്ക് കൈക്കൂലി നല്‍കാതിരുന്നാല്‍ പ്രതികള്‍ കോടതിയിലെത്തിയിരിക്കും.വാറന്റ് നല്‍കുന്ന പോലിസുകാരെയും കോടതി ഡ്യൂട്ടിയിലുള്ളവരെയും മൂന്ന് മാസം കൂടുമ്പോള്‍ മാറ്റണമെന്നാണ് നിയമം. ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ കോടതികളില്‍ കേസുകള്‍ കെട്ടികിടക്കുന്നതിന്റെ പ്രാധാന കാരണം പല കേസുകളിലും വാദി, പ്രതിഭാഗങ്ങള്‍ കോടതിയിലെത്തുന്നില്ല എന്നതാണെന്നു ചൂണ്ടിക്കാണ ിക്കപ്പെടുന്നു.ചില പോലിസുകാരുടെ നേതൃത്വത്തില്‍ കോടതിയെ  തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ നടക്കുന്നത്.വിദേശരാജ്യങ്ങളില്‍ ജോലിയോ ബിസിനസ്സോ ഉള്ളവര്‍ക്കാണ് വാറന്റുകള്‍ മുക്കി പോലിസ് വിലപ്പെട്ട സഹായം നല്‍കുന്നത്.പ്രവാസികള്‍ നാട്ടിലെത്തുമ്പോഴാണ് സമന്‍സുമായി പോലിസുകാരനെത്തുന്നത്.പിന്നെ പോക്ക് നടക്കില്ലെന്നറിയുന്ന പ്രവാസി രാഷ്ട്രീയക്കാരെ കൂട്ട് പിടിച്ച് പോലിസുകാരയെും വശത്താക്കി കടല്‍കടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day