|    Dec 6 Tue, 2016 11:27 pm
FLASH NEWS

കേശദാന പദ്ധതിക്ക് കായംകുളത്ത് തുടക്കമായി

Published : 14th November 2016 | Posted By: SMR

കായംകുളം: മലങ്കര കത്തോലിക്കാ സഭയുടെ സാമൂഹ്യ ക്ഷേമ വിഭാഗമായ ചേതന സൊസൈറ്റി കാരിത്താസ് ഇന്ത്യയുമായി ചേര്‍ന്ന് നടപ്പാക്കുന്ന കേശദാന പദ്ധതിക്ക്  തുടക്കമായി . നഗരസഭാ കൗണ്‍സിലര്‍ മിലിന്‍ എസ് വര്‍ഗീസിന്റെ മുടിമുറിച്ച് യു പ്രതിഭാഹരി എം എല്‍ എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിച്ചുനല്‍കാനുള്ള ഈ പദ്ധതിയില്‍ സ്‌കൂള്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ നിരവധിപേര്‍  മുടി ദാനം ചെയ്തു. ചേതന അസോസിയേറ്റ് ഡയറക്ടര്‍ റവ. ഫാ. ലൂക്കോസ് കന്നിമേല്‍ അധ്യക്ഷത വഹിച്ചു.നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബാ ദാസ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള അനുമോദന പത്രികയുടെ വിതരണം നിര്‍വഹിച്ചു. ചേതന ഡയറക്ടര്‍ ഫാ ബിന്നി നെടുംപുറത്ത്, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ രഞ്ജിത് മാത്യു. നഗരസഭ കൗണ്‍സിലര്‍ മിലിന്‍ എസ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. കാരിത്താസ് ഇന്ത്യ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അമല്‍ കൃഷ്ണ ക്ലാസ് നയിച്ചു.കേശദാന പദ്ധതിയിലൂടെ സ്വീകരിക്കുന്ന മുടി നവംബര്‍ 20 ന് പുന്നമൂട് സെന്റ് മേരീസ് ഭദ്രാസന കത്തീഡ്രലില്‍ നടക്കുന്ന കാരുണ്യവര്‍ഷ സമാപന സമ്മേളന ത്തില്‍ മാവേലിക്കര രൂപതാധ്യക്ഷന്‍  ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലിത്ത തൃശൂര്‍ അമല ക്യാന്‍സര്‍ സെന്റര്‍ അധികൃതര്‍ക്ക് കൈമാറും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day