|    Dec 8 Thu, 2016 1:41 am
FLASH NEWS

കേള്‍വിശക്തിയും സംസാരശേഷിയും ഇല്ല; വിദ്യാര്‍ഥി സഹൃദയരുടെ കാരുണ്യം തേടുന്നു

Published : 10th November 2016 | Posted By: SMR

പറവൂര്‍: ഏതുനിമിഷവും പൂര്‍ണമായും നഷ്ടപ്പെടാവുന്ന കേള്‍വിശക്തിയും സംസാരശേഷിയും  തിരിച്ചുപിടിക്കാന്‍ വിദ്യാര്‍ഥി സഹൃദയരുടെ കാരുണ്യം തേടുന്നു. കോട്ടുവള്ളി ഗ്രാമപ്പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ താമസിക്കുന്ന അറക്കല്‍ മുഹമ്മദ്കുട്ടിയുടെ മകന്‍ മിസ്ഹബ്(14) ആണ് ഈ ഹതഭാഗ്യന്‍. പറവൂര്‍ സെന്റ്്് അലോഷ്യസ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മിസ്ഹബ്. കുറച്ചുനാള്‍ മുമ്പ് തലക്കുബാധിച്ച ഗുരുതരമായ അസുഖംമൂലം ഞരമ്പുകള്‍ ദ്രവിച്ചതാണ് കേള്‍വിശക്തി ഏറെക്കുറെ നഷ്ടപ്പെടാന്‍ ഇടയാക്കിയത്.ഒരു ചെവിയുടെ ശേഷിപൂര്‍ണമായും നഷ്ടപ്പെട്ടു. മറുചെവിയുടെ കേള്‍വിശേഷി അനുദിനം കുറഞ്ഞു. ഇപ്പോള്‍ 20 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ്. അടിയന്തരമായി ഓപറേഷന്‍ ചെയ്തില്ലെങ്കില്‍ സംസാരശേഷിയും നഷ്ടമാവുമെന്നാണ് ഡോക്റ്റര്‍മാര്‍ മുന്നറിയിപ്പുനല്‍കുന്നത്. ഓപറേഷന് ഏഴര ലക്ഷത്തോളം രൂപ ചെലവുവരും. ഒരു സഹൃദയന്‍ വാടകയില്ലാതെ നല്‍കിയ വീട്ടിലാണ് മിസ്ഹബിന്റെ മാതാപിതാക്കളും സഹോദരിയും അടങ്ങുന്ന കുടുംബം കഴിയുന്നത്. കൂലിപ്പണിക്കാരനായ പിതാവിന് ഓപറേഷന് പണം കണ്ടെത്തുവാന്‍ ഒരുമാര്‍ഗവുമില്ല. കുടുംബത്തിന്റെ ദയനീയസ്ഥിതി മനസ്സിലാക്കിയ നാട്ടുകാര്‍ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വാര്‍ഡ് മെംബര്‍ ഷെറീനാ അബ്ദുല്‍ കരീം ചെയര്‍മാനും പി കെ അലിഹാജി കണ്‍വീനറുമായി രൂപീകരിച്ചിട്ടുള്ള കമ്മിറ്റി മന്നം എസ്ബിടി ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.അക്കൗണ്ട് നമ്പര്‍: 67380231323.കഎടഇ :ടആഠഞ 0000947. ഫോണ്‍: 9061365176.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day