|    Dec 7 Wed, 2016 7:48 pm
FLASH NEWS

കേരള സര്‍ക്കാര്‍ മതേതരമാവുക: എസ്ഡിപിഐ പഞ്ചായത്ത് പദയാത്ര സംഘടിപ്പിച്ചു

Published : 28th November 2016 | Posted By: SMR

പാവറട്ടി: ഏകസിവില്‍ കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍, കേരള സര്‍ക്കാര്‍ മതേതരമാവുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ പാവറട്ടി പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. മണലൂര്‍ മണ്ഡലം പ്രസിഡന്റ് സുബൈര്‍ അബൂബക്കര്‍ ജാഥാ ക്യാപ്റ്റന്‍ ഫൈസല്‍ പോക്കാക്കില്ലത്തിനു പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു. പദയാത്രക്ക് ഫിനാജ് കാളാനി, രാജേഷ് കൈതമുക്ക്, നാസര്‍ കൊറ്റോത്ത്, ഷാജി പൈങ്കണ്ണിയൂര്‍, അമീര്‍ പുഞ്ചിരി നേതൃത്വം നല്‍കി. ഉച്ചക്ക് 2.30 ന് ചുക്കുബസാറില്‍ നിന്നും ആരംഭിച്ച പദയാത്ര വൈകിട്ട് അഞ്ചിന് മരുതയൂര്‍ കവലയില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ എസ്ഡിപിഐ ജില്ലാ സെക്രട്ടറി ദിലീഫ് അബ്ദുല്‍ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ഷെഫീര്‍ മരുതയൂര്‍, ഷാഹിര്‍, റഷീദ് പുളിക്കല്‍ സംസാരിച്ചു. കടപ്പുറം: എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മറ്റി നടത്തിയ പദയത്ര ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട് ജാഥാ ക്യാപ്റ്റന്‍ ഷാജഹാന്‍ ആനന്ദവാടിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭാരവാഹികളായ ഇസ്്മയില്‍, നിസാം തങ്ങള്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day