|    Dec 3 Sat, 2016 3:47 am
FLASH NEWS

കേരള സര്‍ക്കാര്‍ മതേതരമാവുക: എസ്ഡിപിഐ പദയാത്ര നടത്തി

Published : 26th November 2016 | Posted By: SMR

ഏറ്റുമാനൂര്‍: ഏകസിവില്‍ കോഡ് മനുവാദം പ്രതിഷ്ഠിക്കാന്‍ കേരള സര്‍ക്കാര്‍ മതേതരാവുക എന്ന മുദ്രാവാക്യവുമായി എസ്ഡിപിഐ ഏറ്റുമാനൂര്‍ മേഖലാ കമ്മിറ്റി പദയാത്ര നടത്തി. കാരിത്താസ് കവലയില്‍ തുടങ്ങിയ പദയാത്ര എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് പി കെ സിറാജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 101 കവല, പാറോലിക്കല്‍, തുമ്പശ്ശേരി, കരിയാറ്റുപുഴ പ്രദേശങ്ങളിലൂടെ കടന്ന് മോഡേണ്‍ ഹരിജന്‍ കോളനിയില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ ബഷീര്‍ ഇല്ലിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. പദയാത്രയ്ക്ക്് മേഖലാ പ്രസിഡന്റ് പി യു ഇസ്മായില്‍, സെക്രട്ടറി ഷമീര്‍ സലീം നേതൃത്വം നല്‍കി.ചങ്ങനാശ്ശേരി: എസ്ഡിപിഐ തൃക്കൊടിത്താനം പഞ്ചായത്ത് തല പദയാത്ര നടത്തി. ജാഥാ ക്യാപ്ടന്‍ മിറാഷ് മുഹമ്മദ് വൈസ് ക്യാപ്ടന്‍ റെസി പറക്കവെട്ടി നേതൃത്വം നല്‍കി. കടമാന്‍ചിറയില്‍ ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡന്റ് അല്‍ത്താഫ് ഹസന്‍ പദയാത്ര ഉദ്ഘാടനം ചെയ്തു. പോട്ടശ്ശേരി, നാല്‍ക്കവല, മാലൂര്‍ക്കാവ്, എന്നീ പ്രദേശങ്ങള്‍ വഴി മടുക്കം മൂട് സമാപിച്ചു. നൗഷാദ് കൂനന്താനം സംസാരിച്ചു.പാറത്തോട്: പാറത്തോട് പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി. രാവിലെ ചിറ്റടിയില്‍ നിന്നാരംഭിച്ച പദയാത്ര എസ്ഡിപിഐ ജില്ലാ ജോയിന്റ് സെക്രട്ടറി അഷ്‌റഫ് ആലപ്ര ഉദ്ഘാടനം ചെയ്തു. ചോറ്റി, പള്ളിപ്പടി, പാറത്തോട്, പൊടിമറ്റം, 26ാം മൈല്‍, മുക്കാലി, ഇടുന്നം ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നുപോയ ജാഥ ഇടക്കുന്നം പള്ളിപ്പടി ജങ്ഷനില്‍ സമാപിച്ചു. സമാപന സമ്മേളനം എസ്ഡിപിഐ ജില്ലാ ജന. സെക്രട്ടറി ഷെമീര്‍ അലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് കെ യു അലിയാര്‍ സെക്രട്ടറി നിഷാദ് എ, പാറത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് പാറയ്ക്കല്‍, സെക്രട്ടറി നൂഹ്ദ്ദീന്‍ ഇടക്കുന്നം, സുനീര്‍ പാറയ്ക്കല്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day