|    Dec 9 Fri, 2016 6:58 pm
FLASH NEWS

കേരള സര്‍ക്കാര്‍ മതേതരമാവുക: എസ്ഡിപിഐ പദയാത്ര സംഘടിപ്പിച്ചു

Published : 22nd November 2016 | Posted By: SMR

എടത്തല: എസ്ഡിപിഐ സംസ്ഥാനവ്യാപകമായി നടത്തിവരുന്ന ഏകസിവില്‍കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍, കേരള സര്‍ക്കാര്‍ മതേതരമാവുക എന്ന കാംപയിന്റെ ഭാഗമായി എടത്തല പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. കൊച്ചിന്‍ ബാങ്ക് ജങ്ഷനില്‍ നിന്നാരംഭിച്ച എടത്തല പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ച് കോമ്പാറ ജങ്ഷനില്‍ സമാപിച്ചു. വൈകീട്ട് കോമ്പാറ ജങ്ഷനില്‍ നടന്ന സമാപനയോഗത്തില്‍ പഞ്ചായത്ത് കമ്മിറ്റിയംഗം കെ എം ഷാജി അധ്യക്ഷതവഹിച്ചു. ആലുവ മണ്ഡലം കമ്മിറ്റിയംഗം സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം അനീഷ് മട്ടാഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റന്‍ ഷിജു ബക്കര്‍, ഷഫീഖ്, യൂസഫ്, നൗഫല്‍, ആഷിഖ്, ഷാജി പദയാത്രയ്ക്കു നേതൃത്വംനല്‍കി. ആലങ്ങാട്: ഏകസിവില്‍കോഡ് മനുവാദം പ്രതിഷ്ഠിക്കാന്‍, രാജ്യം മതേതരമാവുക എന്ന പ്രമേയവുമായി എസ്ഡിപിഐ ആലങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. പാനായിക്കുളത്ത് എസ്ഡിടിയു ജില്ലാ സെക്രട്ടറി അബ്ദുല്‍ സലാം എരമം പദയാത്ര ഉദ്ഘാടനം ചെയ്തു. ആലങ്ങാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. മാളികംപീടികയില്‍ സമാപിച്ചു. എസ്ഡിപിഐ ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് നാസിംപുളിക്കല്‍ ജാഥാ ക്യാപ്റ്റനായി സലാഹുദ്ദീന്‍, നവാസ് നേതൃത്വം നല്‍കി. സമാപനസമ്മേളനത്തിന് മനാഫ് ഓടക്കാലി മുഖ്യപ്രഭാഷണം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day