|    Dec 10 Sat, 2016 10:03 pm

കേരള സര്‍ക്കാര്‍ മതേതരമാവുക: എസ്ഡിപിഐ എരുമേലിയില്‍ പദയാത്ര നടത്തി

Published : 12th November 2016 | Posted By: SMR

എരുമേലി: കേരള സര്‍ക്കാര്‍ മതേതരത്വമാവുക എന്ന കാംപയിന്റെ ഭാഗമായി എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി. ഉച്ചയ്ക്ക് രണ്ടിന് എരുമേലി ടൗണില്‍ പ്രവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് സുലൈമാന്‍ മൗലവി പദയാത്ര ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് കെഎസ്ആര്‍ടിസി ജങ്ഷന്‍, െ്രെപവറ്റ് ബസ് സ്റ്റാന്റ്, ചരള, മുക്കൂട്ടുതറ, മുട്ടപ്പള്ളി എന്നിവിടങ്ങളില്‍ പര്യടനം നടത്തി 40 ഏക്കര്‍ ജങ്ഷനില്‍ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ ജന. സെക്രട്ടറി ഷെമീര്‍ അലിയാര്‍ ഉദ്ഘാടനം ചെയ്തു. ഏക സിവില്‍കോഡിന്റെ പേരില്‍ രാജ്യത്ത് വര്‍ഗീയത ഇളക്കിവിടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബഹുമത സമൂഹത്തിലെ വ്യക്തിനിയമങ്ങളെ തകര്‍ത്ത് മനുവാദ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാഥാ ക്യാപ്ടന്‍ സിനാജ് പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. വൈസ് ക്യാപ്ടന്‍ ഷാജി കാസിം, ജില്ലാ ജോ. സെക്രട്ടറി അശ്‌റഫ് ആലപ്ര, മേഖലാ പ്രസിഡന്റ് കെ യു അലിയാര്‍, എ നിഷാദ്, നാസര്‍ പുതുപ്പറമ്പില്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക