|    Dec 8 Thu, 2016 7:37 am
FLASH NEWS

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡ്

Published : 20th November 2015 | Posted By: SMR

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ 2014ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തനത്തിനുള്ള അക്കാദമി അവാര്‍ഡിന് ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ചീഫ് റിപോര്‍ട്ടര്‍ പി ആര്‍ പ്രവീണ, മികച്ച എഡിറ്റോറിയലിനുള്ള വി കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് ചന്ദ്രിക കോഴിക്കോട് സീനിയര്‍ സബ് എഡിറ്റര്‍ എ പി ഇസ്മായില്‍, മികച്ച അന്വേഷണാത്മക റിപോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് മാതൃഭൂമി തിരുവനന്തപുരം യൂനിറ്റിലെ ചീഫ് റിപോര്‍ട്ടര്‍ എസ് എന്‍ ജയപ്രകാശ് എന്നിവരും മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍ എന്‍ സത്യവ്രതന്‍ അവാര്‍ഡിന് ദീപിക തൊടുപുഴ ബ്യൂറോ ചീഫ് ജോണ്‍സണ്‍ വേങ്ങത്തടം, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് മംഗളം ചവറ ലേഖകന്‍ വി സുരേന്ദ്രന്‍ പിള്ള, മികച്ച ഫോട്ടോഗ്രഫിക്കുള്ള അവാര്‍ഡിന് മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ബിജു വര്‍ഗീസ് എന്നിവരുമാണ് അര്‍ഹരായത്.
2014 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ വന്ന റിപോര്‍ട്ടുകളും ഫോട്ടോകളും എഡിറ്റോറിയലുകളുമാണ് അവാര്‍ഡിനു പരിഗണിച്ചതെന്ന് സെക്രട്ടറി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 77 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day