|    Dec 9 Fri, 2016 5:28 am
FLASH NEWS

കേരള നിയമസഭ ചരിത്രം സൃഷ്ടിച്ചു; വിവരാവകാശ അപേക്ഷയ്ക്ക് രണ്ട് ദിവസത്തിനകം മറുപടി

Published : 3rd November 2016 | Posted By: SMR

കൊച്ചി: വിവരാവകാശ അപേക്ഷയ്ക്ക് രണ്ടു ദിവസം കൊണ്ട് അപേക്ഷകനു മറുപടി നല്‍കി കേരള നിയമസഭ. സര്‍ക്കാര്‍ ഓഫിസുകളില്‍ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കാന്‍ ഒരു മാസത്തിലേറെ സമയം എടുക്കുമ്പോഴാണ് രണ്ടു ദിവസം കൊണ്ട് മറുപടി നല്‍കി നിയമസഭ ചരിത്രം സൃഷ്ടിക്കുന്നത്.
ജനജീവിതം ദുരിതത്തിലാക്കുന്ന ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് 2015, 14ാം നിയമസഭയുടെ സപ്തംബര്‍ 26നു തുടങ്ങുന്ന സമ്മേളനത്തില്‍ നിയമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പള്ളി സ്പീക്കര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചോ എന്നറിയാന്‍ അദ്ദേഹം തന്നെ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്കാണ് രണ്ടു ദിവസം കൊണ്ട് സ്പീക്കറുടെ ഓഫിസില്‍ നിന്നു മറുപടി ലഭിച്ചത്.
നിവേദനത്തിലെ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ടെന്നു മറുപടിയില്‍ പറയുന്നു.
ഒക്ടോബര്‍ 26നു സ്പീഡ്‌പോസ്റ്റ് മുഖേന അയച്ച വിവരാവകാശ അപേക്ഷ 27നു സ്പീക്കറുടെ ഓഫിസില്‍ കിട്ടുകയും തൊട്ടടുത്ത ദിവസം 28നു രജിസ്‌ട്രേഡ് പോസ്റ്റില്‍ അപേക്ഷകനു മറുപടി ലഭിക്കുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day