|    Dec 3 Sat, 2016 9:09 pm
FLASH NEWS

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കനത്ത ജാഗ്രത

Published : 26th November 2016 | Posted By: SMR

കാസര്‍കോട്: നിലമ്പൂര്‍ വനത്തില്‍ മാവോവാദികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കേരള-കര്‍ണാടക അതിര്‍ത്തി മേഖലകളില്‍ പോലിസ് കനത്ത ജാഗ്രത പാലിക്കുന്നു. ആദൂര്‍, ബദിയടുക്ക, രാജപുരം, മഞ്ചേശ്വരം, ബേഡഡുക്ക പോലിസ് സ്റ്റേഷന്‍ പരിധികളിലാണ് പോലിസ് ജാഗ്രതപാലിക്കുന്നത്. ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണു ജാഗ്രതപാലിക്കുന്നത്. കേരള-കര്‍ണാടക അതിര്‍ത്തി മേഖലയായ ദേലമ്പാടി, ജാല്‍സൂര്‍, ആനക്കല്‍, പാണത്തൂര്‍, തലപ്പാടി, അടുക്കസ്ഥല തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ പോലിസിനെയും നിയോഗിച്ചിട്ടുണ്ട്. രാജപുരം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കേരള-കര്‍ണാടക അതിര്‍ത്തിയായ പാണത്തൂരില്‍ പ്രവര്‍ത്തിക്കുന്ന പോലിസ് ഔട്ട്‌പോസ്റ്റില്‍ നിലവിലുള്ള കപ്പാസിറ്റി വര്‍ധിപ്പിച്ചിട്ടുണ്ട്. മൂന്ന് സായുധ പോലിസുകാരെ ഇവിടെ അധികമായി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. വനങ്ങളാല്‍ ചുറ്റപ്പെട്ട കേരള-കര്‍ണാടക അതിര്‍ത്തി ഭാഗങ്ങളില്‍ നിതാന്ത ജാഗ്രത പാലിക്കാനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അതിര്‍ത്തി മേഖലകളില്‍ കൂടുതല്‍ സായുധ പോലിസിനെ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day