|    Dec 11 Sun, 2016 9:39 am

കേരളോല്‍സവം: ഫുട്‌ബോള്‍, ക്രിക്കറ്റ് മല്‍സരങ്ങളില്‍ ഹീറോസ് പന്നിക്കോട് ജേതാക്കള്‍

Published : 21st November 2016 | Posted By: SMR

മുക്കം: കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ കേരളോല്‍സവത്തിന് തുടക്കമായി. ഗ്രൂപ്പിനങ്ങളായ ഫുട്‌ബോള്‍, ക്രിക്കറ്റ്, ഷട്ടില്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയായി. ഫുട്‌ബോള്‍, ക്രിക്കറ്റ് മല്‍സരങ്ങളില്‍ ഹീറോസ് പന്നിക്കോട് ജേതാക്കളായി. പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്രിക്കറ്റ് മല്‍സരത്തില്‍ ആര്‍മീസ് സൗത്ത് കൊടിയത്തൂരിനെ 20 റണ്‍സിന് പരാജയപ്പെടുത്തിയാണ് പന്നിക്കോടിന്റെ വിജയം. കാരക്കുറ്റി ഇതിഹാസ് ഗ്രൗണ്ടില്‍ നടന്ന ഫുട്‌ബോള്‍ മല്‍സരത്തില്‍ കാരക്കുറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഹീറോസ് പന്നിക്കോട് പരാജയപ്പെടുത്തിയത്. ഷട്ടില്‍ മല്‍സരത്തില്‍ അനന്തു ചെറുവാടി നയിച്ച ടീം ജേതാക്കളായി. വിജയികള്‍ക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുല്ല സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ പി ചന്ദ്രന്‍, റസാഖ് കൊടിയത്തൂര്‍ സംബന്ധിച്ചു. അത്‌ലറ്റിക്‌സ്, വോളിബോള്‍ മല്‍സരങ്ങള്‍ തോട്ടുമുക്കത്തും കലാ മല്‍സരങ്ങള്‍ പന്നിക്കോടും നടക്കും.കടലുണ്ടി: ഈ വര്‍ഷത്തെ കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് കേരളോല്‍സവത്തിന്റെ ഭാഗമായി നടന്ന കായിക മല്‍സരങ്ങള്‍ ഇന്നലെ രാവിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ ഭക്തവത്സലന്‍ ഉദ്ഘാടനം ചെയ്തു. ചാലിയം  ക്രസന്റ് പബ്ലിക് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പിലാക്കാട്ട് ഷണ്‍മുഖന്‍ അധ്യക്ഷത വഹിച്ചു. 5000 മീറ്റര്‍ ഓട്ടത്തോടെ കായിക മല്‍സരങ്ങള്‍ ആരംഭിച്ചു. എം നിഷ,  ദിനേശ് ബാബു അത്തോളി, സി എം സതീദേവി ടീച്ചര്‍,  ലുബൈന ബഷീര്‍, സി പി വല്‍സല, സി രമേശന്‍, കെ ടി ദിനചന്ദ്രന്‍, കേരളോല്‍സവം കായിക വിഭാഗം കണ്‍വീനര്‍ യു പി അജയന്‍, റഷീദ് മാസ്റ്റര്‍,  ഷൈനി എന്നിവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക