|    Dec 6 Tue, 2016 8:29 am
FLASH NEWS

കേരളാ ഹൗസിലെ അനധികൃത നിയമനം; പരാതിക്കാരന്‍ കേരളാഹൗസിന്റെ പരാതിയില്‍ അറസ്റ്റില്‍

Published : 29th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി കേരളാഹൗസിലെ അനധികൃത നിയമനങ്ങള്‍ക്കെതിരേ കോടതിയില്‍ പരാതിനല്‍കിയ ആളെ കേരളാഹൗസിലെ സര്‍ക്കാര്‍ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. കേരളാഹൗസ് അധികൃതര്‍ തന്നെ മര്‍ദിച്ചുവെന്ന് ഡല്‍ഹി പോലിസില്‍ പരാതിനല്‍കിയതിനു പിന്നാലെ ഇന്നലെ വൈകീട്ട് നാടകീയ രംഗങ്ങളോടെയായിരുന്നു അറസ്റ്റ്. തിരുവനന്തപുരം സ്വദേശി ഓം മംഗലശ്ശേരിയാണ് അറസ്റ്റിലായത്. ഹൈക്കോടതിയില്‍ കേസ് നല്‍കിയതിന്റെ പകവീട്ടാനാണ് കേരളാഹൗസ് അധികൃതര്‍ ഇയാളെ അറസ്റ്റ് ചെയ്യിച്ചതെന്ന ആക്ഷേപം ശക്തമാണ്.
കേരളാഹൗസില്‍ നിയമനങ്ങള്‍ നടക്കുന്നത് അനധികൃതമായിട്ടാണെന്നും വ്യാജരേഖകള്‍ ഉപയോഗിച്ചു പലരും ജോലി സമ്പാദിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഓം മംഗലശ്ശേരി നേരത്തെ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ഇയാള്‍ കേരളാഹൗസിലെ ഡോര്‍മെറ്ററിയില്‍ താമസമാക്കുകയും ചെയ്തു. കേരളാഹൗസിലെ താമസക്കാര്‍ക്ക് അവിടെ കംപ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കാനും പ്രിന്റെടുക്കാനും ബിസിനസ് റൂമില്‍ സൗകര്യമുണ്ട്. വ്യാഴാഴ്ച ഈ സൗകര്യം ഉപയോഗിച്ച ഇയാളെ കണ്‍ട്രോളറും മറ്റും വന്നു തടയുകയും ബലമായി അവിടെനിന്നു നീക്കുകയും ചെയ്തു. തുടര്‍ന്ന് തന്നെ കേരളാഹൗസ് അധികൃതര്‍ മര്‍ദിച്ചുവെന്നു ചൂണ്ടിക്കാട്ടി ഇയാള്‍ ഡല്‍ഹി പോലിസില്‍ പരാതിനല്‍കി.
ഇന്നു വീണ്ടും ബിസിനസ് റൂമിലെത്തിയ ഇയാളെ കേരളാഹൗസ് അധികൃതര്‍ ഡല്‍ഹി പോലിസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിക്കുകയായിരുന്നു.  കേരളാഹൗസില്‍ അനധികൃതമായാണ് ആളുകളെ നിയമിക്കുന്നതെന്ന് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day