|    Dec 11 Sun, 2016 1:27 pm
FLASH NEWS

കേരളമുണ്ടാക്കിയത് കോണ്‍ഗ്രസ്സോ മാര്‍ക്‌സിസ്‌റ്റോ

Published : 1st November 2016 | Posted By: Navas Ali kn

krl

തിരുവനന്തപുരം: 1956ല്‍ ഐക്യ കേരളം രൂപീകരിക്കപ്പെട്ടതിന്റെ ക്രെഡിറ്റ് ആര്‍ക്ക്? കേരളപ്പിറവിയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് നിയമസഭയില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ ഐക്യകേരള രൂപീകരണത്തില്‍ അവകാശവാദവുമായി രാഷ്ട്രീയകക്ഷികള്‍ മത്സസരിച്ചു.  ആദ്യമായി പ്രസംഗിച്ച സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഐക്യകേരള രൂപീകരണത്തില്‍ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പങ്കിനെ എടുത്തുകാണിച്ചു. മലബാറിലെ കര്‍ഷകപ്പോരാട്ടങ്ങളും തിരുവിതാംകൂറിലെ തൊഴിലാളി മുന്നേറ്റവും ജീവല്‍ സാഹിത്യവും ചേര്‍ന്നാണ് ഐക്യകേരള രൂപീകരണത്തിന് വഴിവച്ചതെന്നും സ്പീക്കര്‍ വിശദീകരിച്ചു.
തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംഭാവനകള്‍ അക്കമിട്ടുനിരത്തി. ഐക്യകേരളമെന്ന ആവശ്യത്തില്‍ തുടക്കം മുതല്‍ ഉറച്ചുനിന്ന ഒരുപാര്‍ട്ടിയുടെ ഭാഗമെന്നതില്‍ അഭിമാനമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന പുന്നപ്ര-വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍ തുടങ്ങി ഒരുപിടി സമരങ്ങളുടെ കാര്യങ്ങളും മുഖ്യമന്ത്രി സ്മരിച്ചു. ഇതിന് മറുപടിയെന്നോണമായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസംഗം. 1921ലെ ഒറ്റപ്പാലം കോണ്‍ഗ്രസ് സമ്മേളനമായിരുന്നു ഐക്യകേരളം എന്ന ആവശ്യം ആദ്യം മുന്നോട്ടുവച്ചതെന്ന് രമേശ് പറഞ്ഞു.
അതേസമയം, രമേശിന്റെ വാദമുഖങ്ങളെ ഖണ്ഡിക്കുന്ന തരത്തിലായിരുന്നു മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രസംഗം. 1948ല്‍ സംസ്ഥാന പുനസ്സംഘടനയ്ക്ക് കോണ്‍ഗ്രസ് തീരുമാനിച്ചെങ്കിലും പിന്നീട് അതില്‍നിന്നും മാറിയെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ഇടപെടലുകള്‍ ഉണ്ടായെന്നത് സത്യമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. എന്നാല്‍, ഇതിനിടയില്‍ പിന്നാക്ക-ന്യൂനപക്ഷവിഭാഗങ്ങള്‍ക്കിടയില്‍ നടന്ന ഒരു വലിയ പ്രവര്‍ത്തനവുമുണ്ട്. ബാഫഖി തങ്ങളുടെയും പിന്നീട് ശിഹാബ് തങ്ങളുടെയും നേതൃത്വത്തിലുണ്ടായ പ്രവര്‍ത്തനങ്ങള്‍ക്കും ഐക്യ കേരളം രൂപീകരിക്കപ്പെട്ടതിലുള്ള പങ്ക് വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 165 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക