|    Dec 6 Tue, 2016 6:21 am
FLASH NEWS

കേരളപ്പിറവി ദിനത്തില്‍ സഹപാഠിക്ക് സാന്ത്വനവുമായി വാഴപ്പള്ളി എല്‍പിഎസിലെ കൂട്ടുകാര്‍

Published : 2nd November 2016 | Posted By: SMR

ഉമയനല്ലൂര്‍: ഉമയനല്ലൂര്‍ വാഴപ്പള്ളി എല്‍പിഎസ്സില്‍ കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. സ്‌കൂളില്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് രൂപം കൊടുത്ത അണ്ണാറക്കണ്ണന്‍ ചാരിറ്റി ക്ലബ്ബിന്റെ ഉദ്ഘാടനവും സ്‌കൂള്‍ അങ്കണത്തില്‍വച്ച് എന്‍ കെ പ്രേമചന്ദ്രന്‍ എന്‍ പി നിര്‍വ്വഹിച്ചു.കുട്ടികള്‍ സ്വരൂപിച്ച സഹായ നിധിയില്‍ നിന്നും കോട്ടപ്പുറം എല്‍പിഎസിലെ ഭാഗ്യ എസ് കുമാറിന് ചടങ്ങില്‍വച്ച് ചികില്‍സാ സഹായം കൈമാറി. ജില്ലാപഞ്ചായത്ത് മെംബര്‍ എസ് ഫത്തഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എ എം ഹാഷിം, വാര്‍ഡുമെംബര്‍ ബി മായ, ഹെഡ്മിസ്ട്രസ് എ നസീമാബീവി, പിടിഎ പ്രസിഡന്റ് ശിവപാലന്‍പിള്ള, ജലാലുദ്ദീന്‍ , ഷെമീന, എസ് ഹാരിസ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day