|    Dec 4 Sun, 2016 11:50 pm
FLASH NEWS

കേരളപ്പിറവി ആഘോഷം:ഗവര്‍ണറോട് ഖേദം പ്രകടിപ്പിച്ച് സ്പീക്കര്‍

Published : 6th November 2016 | Posted By: mi.ptk

sreeramakrishnan-2

തിരുവനന്തപുരം: കേരളപ്പിറവി വജ്രജൂബി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ പി. സദാശിവത്തെ ക്ഷണിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍. മനപൂര്‍വം ഒഴിവാക്കിയിട്ടില്ല, മുഖ്യമന്ത്രിയെയാണ് വജ്ര ജൂബിലി ഉദ്ഘാടനത്തിനായി നിശ്ചയിച്ചിരുന്നത്. ഗവര്‍ണറെ മറ്റൊരു പ്രധാന പരിപാടിയില്‍ ക്ഷണിക്കാനായിരുന്നു ഉദ്ദേശിച്ചതെന്ന് സ്പീക്കര്‍ പറഞ്ഞു. പരിപാടി നിശ്ചയിച്ച ദിവസം ഗവര്‍ണര്‍ സ്ഥലത്തുണ്ടാകുമോ എന്ന് നിയമസഭാ സെക്രട്ടേറിയേറ്റ് ആരാഞ്ഞത് ആശയക്കുഴപ്പത്തിനിടയാക്കിയെന്നും സ്പീക്കര്‍ പറഞ്ഞു.
നേരത്തെ േകരളപ്പിറവിയുടെ വജ്ര ജൂബിലി ആഘോഷങ്ങളില്‍ ഗവര്‍ണറെ ക്ഷണിക്കാത്തത് വിവാദമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day