|    Dec 8 Thu, 2016 1:44 am
FLASH NEWS

കേരളപ്പിറവിയുടെ 60ാം വാര്‍ഷികം വര്‍ണാഭമാക്കണം: ഡിപിഐ

Published : 29th October 2016 | Posted By: SMR

തിരുവനന്തപുരം: കേരളപ്പിറവിയുടെ 60ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കാന്‍ സര്‍ക്കാരും നിയമസഭാ സെക്രട്ടേറിയറ്റും തീരുമാനിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ തുടക്കം നവംബര്‍ ഒന്നിന് നിയമസഭാ കോംപ്ലക്‌സില്‍ നടക്കും. ഈ പരിപാടികള്‍ക്ക് സമാനമായി സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരളപ്പിറവിയുടെ 60ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കും. ഇതിന്റെ ഭാഗമായും മലയാള ഭാഷാ ദിനാചരണത്തിന്റെ ഭാഗമായും നവംബര്‍ ഒന്നിന് കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലെയും അസംബ്ലിയില്‍ ചൊല്ലേണ്ട രണ്ടു പ്രതിജ്ഞകള്‍ പ്രധാധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും പരിപാടി കൃത്യമായി  നടത്തണമെന്നും പ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍ പ്രശസ്ത വ്യക്തികളെ ക്ഷണിച്ച് ചടങ്ങ് വര്‍ണാഭമാക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day