|    Dec 11 Sun, 2016 9:33 am

കേരളത്തോടുള്ള മോദിയുടെ അവഗണന: ഇന്ന് എല്‍ഡിഎഫ് കരിദിനം

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ള സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇന്നു സംസ്ഥാനത്ത് കരിദിനം ആചരിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു.
നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്ന് സഹകരണമേഖല നേരിടുന്ന അതിഗുരുതരമായ പ്രതിസന്ധി ശ്രദ്ധയില്‍പ്പെടുത്താനാണു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണാന്‍ തീരുമാനിച്ചത്. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്. എന്നാല്‍, എല്ലാ ജനാധിപത്യമര്യാദകളും കാറ്റില്‍പ്പറത്തി സര്‍വകക്ഷിസംഘത്തിന് സന്ദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അമിതാധികാര നിലപാടിന്റെ പ്രതിഫലനമാണ് ഈ നടപടി.
സര്‍വകക്ഷിസംഘം തന്നെ കാണാന്‍ വരേണ്ടെന്നും വേണമെങ്കില്‍—ധനകാര്യമന്ത്രിയെ കാണാമെന്നും പറഞ്ഞ നരേന്ദ്രമോദി കേരളത്തെയാകെ അപമാനിച്ചു. പ്രധാനമന്ത്രിയുടെ ധിക്കാരപരമായ നിലപാട് സംസ്ഥാനത്തോടും ഫെഡറല്‍ സംവിധാനങ്ങളോടുമുള്ള വെല്ലുവിളിയാണ്. സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര ഗൂഢാലോചനയ്‌ക്കെതിരേ എല്‍ഡിഎഫ് നേതൃത്വത്തില്‍ പഞ്ചായത്ത്- മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച രാപ്പകല്‍ സമരം നടക്കുകയാണ്. ഇതോടനുബന്ധിച്ച് എല്ലാ കേന്ദ്രങ്ങളിലും വൈകീട്ട് കരിങ്കൊടിപ്രകടനം അടക്കമുള്ള പ്രതിഷേധമുയര്‍ത്താന്‍ വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക