|    Dec 2 Fri, 2016 11:28 pm
FLASH NEWS

കേരളത്തെ സമ്പൂര്‍ണ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കും: മന്ത്രി

Published : 27th October 2016 | Posted By: SMR

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാവുന്നതിനുമുമ്പ് കേരളത്തെ സമ്പൂര്‍ണ അംഗപരിമിതസൗഹൃദ സംസ്ഥാനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളും സര്‍ക്കാര്‍ ഓഫിസുകളും കെട്ടിടങ്ങളും അംഗപരിമിത സൗഹൃദമാക്കി മാറ്റും. ഇതിനകംതന്നെ സര്‍ക്കാര്‍ ഇതിനാവശ്യമായ തീരുമാനമെടുത്തിട്ടുണ്ട്. കെട്ടിടങ്ങളിലെ റാമ്പുകള്‍, ടോയ്‌ലറ്റുകള്‍, പാര്‍ക്കിങ് ഇടങ്ങള്‍ എന്നിവയൊക്കെ ഇതിന് അനുയോജ്യമാക്കി മാറ്റും. ഈ സ്ഥലങ്ങള്‍ അംഗപരിമിതര്‍ക്ക് തടസ്സങ്ങളില്ലാതെ സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കും.
അംഗപരിമിതര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാര്‍ഡ് ലഭ്യമാവുന്നവര്‍ക്കായി സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതിയും നടപ്പാക്കും. പദ്ധതിയിലൂടെ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് രണ്ടുലക്ഷം രൂപയുടെ ചികില്‍സാ സഹായം ലഭ്യമാവും.  അംഗവൈകല്യം സംഭവിച്ചവരുടെ വിവരങ്ങള്‍ പഞ്ചായത്തുകളിലേക്ക് കൈമാറും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരിക്കുമ്പോള്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ ഇതിലൂടെ കഴിയും.  കാഴ്ചവൈകല്യമുള്ളവര്‍ക്ക് നല്‍കുന്ന കംപ്യൂട്ടര്‍ പരിശീലന പരിപാടി വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day