|    Dec 10 Sat, 2016 6:09 pm

കേരളത്തില്‍ 28ന് എല്‍ഡിഎഫ് ഹര്‍ത്താല്‍; ബാങ്കുകളെ ഒഴിവാക്കി

Published : 25th November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിച്ച് രാജ്യത്തെ അരാജകത്വത്തിലാഴ്ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായ അഖിലേന്ത്യാ പ്രതിഷേധദിനത്തിന്റെ ഭാഗമായി 28നു സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.
രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പാല്‍, പത്രം, വിവാഹം, ബാങ്ക് തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനത്തെ മുഴുവന്‍ ജനവിഭാഗങ്ങളും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു.
27നു വൈകീട്ട് പ്രാദേശികാടിസ്ഥാനത്തില്‍ എല്‍ഡിഎഫ് പന്തംകൊളുത്തി പ്രകടനം നടത്തും. നോട്ട് പിന്‍വലിച്ചതിന്റെ മറവില്‍ സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിലും പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷിസംഘത്തിന് അനുമതി നിഷേധിച്ചതിലും പ്രതിഷേധിച്ചുകൂടിയാണ് ഹര്‍ത്താല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക