|    Dec 6 Tue, 2016 11:25 pm
FLASH NEWS

കേരളത്തില്‍ രഹസ്യ അജണ്ടയ്ക്ക് സിപിഎം- ബിജെപി ശ്രമം: ആന്റണി

Published : 25th October 2016 | Posted By: SMR

കോഴിക്കോട്: കൊലപാതക രാഷ്ട്രീയത്തിലൂടെയും ധ്രുവീകരണത്തിലൂടെയും കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തി കേരളത്തെ പങ്കിട്ടെടുക്കാനുള്ള രഹസ്യ അജണ്ടയ്ക്ക് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. കേരളത്തിലെ ചെറുപ്പക്കാരില്‍ കൂടുതലും ജാതി-മതസംഘടനകളില്‍ അണിചേരുകയാണ്. കേന്ദ്ര-കേരള ഭരണം ലഭിച്ചതിന്റെ അഹങ്കാരം കൊണ്ട് കണക്കുതീര്‍ക്കല്‍ നടത്തുന്ന ബിജെപിയുടെയും സിപിഎമ്മിന്റെയും ചോരക്കളി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും കോഴിക്കോട് ഗവ. ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ഇനി ഒരു സഖാവും സ്വയംസേവകനും കൊല്ലപ്പെടേണ്ടെന്ന് സിപിഎമ്മും ബിജെപിയും വിചാരിക്കാതെ കണ്ണൂരിലെയും മറ്റും രാഷ്ട്രീയകൊലകള്‍ അവസാനിക്കില്ല. മുഖംനോക്കാതെ നിഷ്പക്ഷമായി നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തെ പോലിസിന് ഇന്നില്ല.  കോണ്‍ഗ്രസ്സില്‍ ഇനി ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പരിഗണനനല്‍കുന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം സംഘടനകളുടെ പ്രവര്‍ത്തനം നിസ്സാര കാര്യമല്ല
കോഴിക്കോട്: കേരളത്തിലെ ന്യൂനപക്ഷങ്ങളിലെ ചെറിയൊരു വിഭാഗം തീവ്രവാദ പ്രവര്‍ത്തനങ്ങളോട് താല്‍പര്യം കാണിക്കുന്നുണ്ടെങ്കിലും അതിനോട് മുഖ്യധാരാ മുസ്‌ലിം സംഘടനകളെല്ലാം എടുക്കുന്ന ശക്തമായ വിയോജിപ്പിനെയും എതിര്‍പ്രവര്‍ത്തനങ്ങളെയും ചെറുതായി കാണരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി.  ശക്തമായ കാംപയിനാണ് തീവ്രവാദത്തിനെതിരേ പ്രധാന മുസ്‌ലിം സംഘടനകളെല്ലാം നടത്തുന്നത്.
ഇതൊരു നിസ്സാര കാര്യമല്ല. തീവ്രവാദ നിലപാടെടുക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ബിജെപി-ആര്‍എസ്എസ് സംഘടനകള്‍ക്കാണ് ഗുണകരമായി മാറുക. ഇത് അത്തരമാളുകള്‍ തിരിച്ചറിയാതെ പോവരുതെന്നും ആന്റണി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day