|    Dec 11 Sun, 2016 3:51 am

കേരളത്തില്‍ നിന്ന് മാലിന്യം കടത്തിയവര്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

Published : 28th October 2016 | Posted By: SMR

കോയമ്പത്തൂര്‍: കേരളത്തില്‍ നിന്നും മെഡിക്കല്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന ഇരുപത്തിനാലുപേരെ അറസ്റ്റുചെയ്തു. കെജി ചാവടിപ്പാക്കത്തുള്ള തോട്ടത്തിലേക്കാണ് 24 ലോറികളിലായി മാലിന്യം കൊണ്ടുവന്നത്. ജനങ്ങള്‍ തടയുകയും പഞ്ചായത്ത് പ്രസിഡന്റ് ചാവടി പോലിസില്‍ വിവരം നല്‍കുകയും ചെയ്തു. പോലിസെത്തി ലോറി  ്രൈഡവര്‍മാരെ അറസ്റ്റുചെയ്തു. മാലിന്യം ശേഖരിച്ചുവയ്ക്കാന്‍ തോട്ടം ലീസിനു എടുത്ത പാലക്കാട് സ്വദേശി മുഹമ്മദ് ഇല്ല്യാസ് (50)നെ അറസ്റ്റുചെയ്തു.  കോയമ്പത്തൂര്‍  കോടതിയില്‍ ഹാജരാക്കി. ഇയാളുള്‍പ്പടെ 24പേരേയും റിമാന്‍ഡുചെയ്തു. കോഴിക്കോട് രാമനാട്ടുകര  ചേലേമ്പ്ര പഞ്ചായത്ത് പ്ലാസ്റ്റിക് വിമുക്ത പദ്ധതിയുടെ ഭാഗമായി മാലിന്യം സംസ്‌കരിക്കാന്‍ കൊണ്ടുപോവുന്നതിനിടെയാണ് 23 ലോറികള്‍ കോയമ്പത്തൂരിനടുള്ള  ചാവടി ആര്‍ടിഒ   ചെക്‌പോസ്റ്റിന് സമീപം നാട്ടുകാര്‍ തടഞ്ഞിട്ടത്.  ഞായറാഴ്ച്ച രാത്രിയാണ് പ്ലാസ്റ്റിക് മാലിന്യം കയറ്റിയ ലോറികളുമായി  ബംഗലൂരുവിലേക്ക് കൊണ്ടുപോയത്. അര്‍ധരാത്രിയോടെ  ചെക്‌പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ലോറികള്‍ പരിശോധിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയത്. അറസ്റ്റിലായി റിമാന്‍ഡ് ചെയ്തവയില്‍ അഞ്ചു തമിഴ്‌നാട് ലോറികളും ഉണ്ട്. ഇതിനിടയില്‍ ലോറികള്‍ ഒന്നിന് ഒരു ലക്ഷം രൂപ പിഴ നല്‍കണമെന്ന് പോലിസ് ആവശ്യപ്പെട്ടെങ്കിലും ഇത്രയും തുക നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോഴാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു  ഡ്രൈവര്‍മാരെയും മറ്റും റിമാന്‍ഡ് ചെയ്യുകയായിരുന്നു.  കഴിഞ്ഞമാസമാണ് ചേലേമ്പ്ര പഞ്ചായത്തിന്റെ സ്വപ്‌നപദ്ധതിയായ പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞ പദ്ധതിക്ക് തുടക്കം കുറിച്ചത്. മന്ത്രി കെ ടി ജലീലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം  നിര്‍വഹിച്ചത് .

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക