|    Dec 4 Sun, 2016 11:35 am

കേരളത്തില്‍ തൊഴില്‍രഹിത വേതനം വാങ്ങുന്നവര്‍ 2,03,703 പേര്‍

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: 2016 സപ്തംബര്‍ 30 വരെയുള്ള കണക്കുപ്രകാരം കേരളത്തില്‍ തൊഴില്‍രഹിത വേതനം വാങ്ങുന്നവരുടെ എണ്ണം 2,03,703 ആണെന്നും ഇത് പരിഷ്‌കരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രി കെ ടി ജലീല്‍ ഡി കെ മുരളിയെ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരാനും തദ്ദേശസ്ഥാപനങ്ങളില്‍നിന്നു ലഭ്യമാവുന്ന സേവനങ്ങളില്‍ അതൃപ്തിയുണ്ടെങ്കില്‍ പരിഹരിക്കുന്നതിനും വേണ്ടിയുള്ള ഓണ്‍ലൈ ന്‍ പബ്ലിക് ഗ്രീവന്‍സ് റിഡ്രസ്സ ല്‍ മൊഡ്യൂള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ലഭിക്കുന്ന പരാതികളിന്‍മേല്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി കെ ടി ജലീല്‍ എ ന്‍ എ  നെല്ലിക്കുന്നിനെ അറിയിച്ചു.
ഭാഗ്യക്കുറി ടിക്കറ്റുകള്‍ ഏജന്റുമാരുടെയും വില്‍പനക്കാരുടെയും സൗകര്യാര്‍ഥം വിതരണം ചെയ്യുന്നതിന് 15 സബ് സെന്ററുകള്‍ ആരംഭിക്കുന്നതിനു തത്ത്വത്തില്‍ തീരുമാനിച്ചതായി മന്ത്രി തോമസ് ഐസക് ഡി കെ മുരളിയെ അറിയിച്ചു.
വിധവാക്ഷേമത്തിനായി പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി കെ കെ ശൈലജ പ്രതിഭാ ഹരിയെ അറിയിച്ചു. വിധവകള്‍ക്ക് പിഎസ്‌സി വഴിയുള്ള നിയമനങ്ങളില്‍ ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വയസ്സ് ഇളവ് അനുവദിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി നടപടി സ്വീകരിക്കും.
കെട്ടിടനമ്പറില്ലാത്ത അങ്കണവാടികള്‍ക്ക് ബന്ധപ്പെട്ട ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫിസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഓഫിസറുടെയോ സാക്ഷ്യപ്രകാരം വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആ ന്റണി ജോണിനെ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day