|    Dec 3 Sat, 2016 9:10 pm
FLASH NEWS

കേരളത്തിലെ സഹകരണബാങ്കുകള്‍; കേന്ദ്രത്തിന് ആക്ഷേപമില്ല: തോമസ് ഐസക്

Published : 21st November 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരളത്തിലെ സഹകരണ ബാങ്കുകളെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് ആക്ഷേപമില്ലെന്ന് തോമസ് ഐസക്. മറ്റു ചില സംസ്ഥാനങ്ങളുടെ കാര്യത്തിലാണ് കേന്ദ്രധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി ജിഎസ്ടി യോഗത്തിനിടെ ആക്ഷേപമുന്നയിച്ചതെന്നും മന്ത്രി പറഞ്ഞു.
ആക്ഷേപമുള്ള മൂന്ന് സംസ്ഥാനങ്ങളുടെ പേരുകളും അദ്ദേഹം യോഗത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. റിസര്‍വ് ബാങ്കിന്റെ ചില കുതന്ത്രങ്ങളാണ് സഹകരണപ്രസ്ഥാനങ്ങളെ തകര്‍ക്കുന്നതിനു പിന്നില്‍. സ്വകാര്യ ബാങ്കുകളെ സഹായിക്കാനാണ് നടപടി.
സഹകരണ ബാങ്കുകള്‍ക്കും നിരോധിത നോട്ടുകള്‍ മാറിനല്‍കാന്‍ അവകാശം നല്‍കണമെന്ന്  മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ട്  മടങ്ങിയെത്തും മുമ്പ് ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് മറിച്ചൊരു ഉത്തരവ് പുറപ്പെടുവിച്ചത് സംശയകരമാണ്. റിസര്‍വ്ബാങ്ക് ചില കാര്യങ്ങള്‍ തന്നിഷ്ടപ്രകാരമാണ് ചെയ്യുന്നത്. ഇത് കേന്ദ്രവും റിസര്‍വ് ബാങ്കും തമ്മിലുള്ള ഒത്തുകളിയാണോയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് തോമസ് ഐസക് പറഞ്ഞു. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. സഹകരണ ബാങ്കുകളിലുള്ള നിക്ഷേപങ്ങള്‍ ഭദ്രമാണ്. അക്കാര്യത്തില്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. ഈ നിക്ഷേപങ്ങളെ സ്വന്തം ബാങ്കുകളിലെത്തിക്കാനാണ് പുതുതലമുറ ബാങ്കുകള്‍ ശ്രമിക്കുന്നത്. ആരുടെയും പണം നഷ്ടപ്പെടില്ല. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ ഏത് വിധേനയും സംരക്ഷിക്കും. വാഗ്ദാനങ്ങളുമായി സമീപിക്കുന്ന സ്വകാര്യ പുതുതലമുറ ബാങ്കുകള്‍ക്ക് ചെവികൊടുക്കേണ്ടതില്ല. സഹകരണ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിതംപോലും ഉപയോഗിക്കും. ഏതൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കാനാവുമെന്ന് പരിശോധിക്കുന്നുണ്ട്. ഈ നിക്ഷേപം ഉപയോഗിച്ച് സര്‍ക്കാര്‍ സ്‌റ്റോറുകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ അവസരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day