|    Dec 6 Tue, 2016 8:25 am
FLASH NEWS

കേരളത്തിലെ എല്ലാ സ്‌കൂളുകളും അടുത്ത വര്‍ഷം ഹൈടെക്കാവും

Published : 24th November 2016 | Posted By: SMR

ആലപ്പുഴ: കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍-എയ്ഡഡ്, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസ് മുറികളും ഐടി ലാബുകളും ഹൈടെക് ആക്കാനുള്ള പ്രവര്‍ത്തനം നടന്നുവരുകയാണെന്ന് ഐടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് പറഞ്ഞു. ഇതിനു മുന്നോടിയായി നടത്തുന്ന ഓണ്‍ലൈന്‍ സര്‍വേയില്‍ വിവരങ്ങള്‍ നല്‍കുന്നതിനായി ഐടി അറ്റ് സ്‌കൂളിന്റെ ആലപ്പുഴ ജില്ലാ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ആലപ്പുഴ,  കുട്ടനാട് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നുള്ള സ്‌കൂള്‍ ഐടി കോ-ഓ-ഓഡിനേറ്റര്‍മാരുടെ ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈടെക് വിദ്യാലയങ്ങളാക്കുന്നതിന്റെ മുന്നോടിയായി ഐടി അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ കംപ്യൂട്ടര്‍ ലാബ്, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, ക്ലാസ് മുറികളില്‍ ലാപ്‌ടോപ്, പ്രൊജക്ടര്‍-ശബ്ദ സംവിധാനം, നെറ്റ് വര്‍ക്കിങ് എന്നിവ ഏര്‍പ്പെടുത്തും. ഇതിന് സജ്ജമാക്കുന്നവിധം ക്ലാസ് മുറികളും ലാബും സുരക്ഷിതമാക്കല്‍, പെയിന്റിങ്, പൊടിശല്യമില്ലാത്ത ക്ലാസ് മുറികള്‍ സജ്ജീകരിക്കല്‍, സുരക്ഷിതമായ വൈദ്യുതീകരണം,  മേല്‍ക്കൂരകള്‍  എന്നിവ അതത് സ്‌കൂളുകള്‍ പൂര്‍ത്തിയാക്കണം. ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും  പിടിഎ,  പൂര്‍വവിദ്യാര്‍ഥികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെയും സഹായത്തോടെ ഇത് ചെയ്യാം. മുഴുവന്‍ അധ്യാപകര്‍ക്കും കംപ്യൂട്ടറിലുള്ള അടിസ്ഥാന പരിശീലനം, എല്ലാ വിഷയങ്ങളും ഐസിടി ഉപയോഗിച്ച് പഠിപ്പിക്കാനുള്ള പരിശീലനം, ഡിജിറ്റല്‍  ഉള്ളടക്ക വിന്യാസം, വിഭവ പോര്‍ട്ടലുകള്‍, ഇ-ഗവേണന്‍സ് അധിഷ്ഠിത മോണിറ്ററിങ്, ഇ-ലേണിങ്, എം-ലേണിങ് തുടങ്ങിയ അക്കാദമിക് പ്രവര്‍ത്തനങ്ങളും ഹൈടെക് സ്‌കൂള്‍ പ്രോജക്ടിന്റെ ഭാഗമായി നടപ്പാക്കും. ഡിസം. അഞ്ചിനു മുമ്പായി സ്‌കുളുകള്‍ ഓണ്‍ലൈന്‍ വിവരങ്ങള്‍ നല്‍കണം. അതിനു മുന്നോടിയായി സ്‌കൂള്‍ തലത്തില്‍ വിശദമായ ആലോചനയോഗം നടത്തണം. ആദ്യം സജ്ജമാകുന്ന സ്‌കുളുകള്‍/ക്ലാസ് മുറികള്‍ ആദ്യ ഘട്ടത്തില്‍ പരിഗണിക്കും. മാവേലിക്കര വിദ്യാഭ്യാസ ജില്ലാതല ശില്‍പശാല  ഇന്നലെ മാവേലിക്കര  ബിഷപ്പ് ഹോഡ്ജസ് എച്ച്എസ്എസില്‍ നടന്നു. ചേര്‍ത്തല വിദ്യാഭ്യാസ ജില്ലാതല ശില്‍പശാല ഇന്ന് എന്‍എം ബോയിസ് എച്ച്എസില്‍ നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day