|    Dec 9 Fri, 2016 5:28 am
FLASH NEWS

കേരളത്തിന് കൂടുതല്‍ ഭക്ഷ്യ ധാന്യമില്ല: കേന്ദ്രം

Published : 17th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ച് കേരളത്തിന് കൂടുതല്‍ ധാന്യം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം. എഫ്‌സിഐയുടെ പൊതുവിപണി വില്‍പന പദ്ധതി പ്രകാരമോ കമ്പോള വിലയ്‌ക്കോ ധാന്യം വാങ്ങാനാണ് നിര്‍ദേശം. കേരളത്തിന് കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ച് മുന്‍ഗണനാ വിഭാഗത്തില്‍പെടാത്ത കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം അനുവദിക്കാനാവില്ലെന്ന് പാസ്വാന്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം കേന്ദ്രം വര്‍ഷത്തില്‍ 14.25 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് കേരളത്തിനു നല്‍കേണ്ടത്. 1.54 കോടി ജനങ്ങളാണ് കേരളത്തില്‍ ഈ പദ്ധതിയുടെ കീഴില്‍ വരുന്നത്. എന്നാല്‍, മുന്‍ഗണനാ വിഭാഗത്തില്‍പെടാത്ത 1.87 കോടി ജനങ്ങള്‍ക്ക് കൂടി ഭക്ഷ്യധാന്യം അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.40 മുതല്‍ 50 ലക്ഷംവരെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തിലുണ്ടെന്നും സംസ്ഥാനം അറിയിച്ചിരുന്നു. മുന്‍ഗണനാ വിഭാഗത്തില്‍പെടാത്ത ഒരാള്‍ക്ക് മാസത്തില്‍ ഏറ്റവും കുറഞ്ഞത് മൂന്നു കി ഗ്രാം ധാന്യമെങ്കിലും അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി കേന്ദ്ര ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എഫ്‌സിഐയുടെ പൊതുവിപണി വില്‍പന പദ്ധതിയില്‍ കമ്പോള വിലയേക്കാള്‍ കിലോഗ്രാമിന് അഞ്ചുമുതല്‍ ഏഴുവരെ രൂപ കുറച്ചാണ് ധാന്യം നല്‍കുന്നത്. മൊത്തക്കച്ചവടക്കാര്‍ക്കും സ്വകാര്യ വ്യാപാരികള്‍ക്കും ഇ-ലേലം വഴിയാണ് എഫ്‌സിഐ ധാന്യം വിതരണം ചെയ്യുന്നത്. പൊതുവിതരണ സമ്പ്രദായത്തിനു പുറമെ ധാന്യം വേണമെങ്കില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇ- ലേലത്തില്‍ പങ്കെടുത്ത് ധാന്യം വാങ്ങേണ്ടിവരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day