|    Dec 5 Mon, 2016 1:58 pm
FLASH NEWS

കേരളത്തിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിനെതിരേ തമിഴ്‌നാട് സത്യവാങ്മൂലം സമര്‍പ്പിച്ചു

Published : 25th October 2016 | Posted By: SMR

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടു പരിസരത്ത് കേരളം കാര്‍ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കുന്നതിനെതിരേ തമിഴ്‌നാട് സുപ്രിംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിച്ചാല്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുമെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഇത് പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതും 1886ലെ കരാറിന്റെ ലംഘനവുമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കേരളം നല്‍കിയ സത്യവാങ്മൂലത്തിന് മറുപടിയായാണ് തമിഴ്‌നാട് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പാര്‍ക്കിങ് മേഖല നിര്‍മിക്കുന്നത് അണക്കെട്ടിലെ ജലനിരപ്പിനെ ബാധിക്കുമെന്നും അതിനാല്‍ സുപ്രിംകോടതി ഇടപെട്ട്  നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നുമാണ് തമിഴ്‌നാടിന്റെ ആവശ്യം. പാര്‍ക്കിങ് നിര്‍മാണം എങ്ങിനെയാണ് ജലനിരപ്പിനെ ബാധിക്കുകയെന്നു തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് കനത്ത ആഘാതമാണ് നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് നല്‍കിയ ഹരജി ദേശീയ ഹരിത കോടതിയുടെയും പരിഗണനയിലാണ്.
മുല്ലപ്പെരിയാറിലെ നിര്‍ദിഷ്ട കാര്‍ പാര്‍ക്കിങ് മേഖല പാട്ടഭൂമിയിലല്ലെന്ന് കഴിഞ്ഞ വര്‍ഷം കേരളം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണം ഹരിത കോടതിയുടെ ചെന്നൈ ബെഞ്ച് സ്‌റ്റേ ചെയ്തിരിക്കുകയാണ്. ഹരിത കോടതിയുടെ നിര്‍ദേശപ്രകാരം സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയും വനം ഇന്‍സ്‌പെക്ടര്‍ ജനറലും നടത്തിയ പരിശോധനയില്‍ പാര്‍ക്കിങ് ഏരിയ പാട്ടഭൂമിക്കും മുകളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day