|    Dec 6 Tue, 2016 8:23 am
FLASH NEWS

കേരളം കുറ്റവാളികളുടെ പറുദീസയായി: സുധീരന്‍

Published : 7th November 2016 | Posted By: SMR

തിരുവനന്തപുരം: ക്രിമിനല്‍ കുറ്റവാളികളുടെ പറുദീസയായി കേരളം മാറിയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ജവഹര്‍ ബാലജനവേദിയുടെ സംസ്ഥാനതല ശിശുദിന ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സുധീരന്‍. മതേതരത്വം തകര്‍ക്കാനുള്ള ശ്രമം ഒരു ഭാഗത്ത് ശക്തമായി നടക്കുന്നു. ഇക്കാര്യത്തില്‍ ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം ആശങ്കയുളവാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജവഹര്‍ ബാലജനവേദി സംസ്ഥാന പ്രസിഡന്റ് മാസ്റ്റര്‍ അദിത് കിരണ്‍ അധ്യക്ഷത വഹിച്ചു. കുമാരി ദേവുകൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. ജി വി ഹരി, പി ആര്‍ ജോയി, ആനന്ദ്, സാദിഖ്, അഭിരാമന്‍ സംസാരിച്ചു. വടക്കാഞ്ചേരി സംഭവുമായി ബന്ധപ്പെട്ട് പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day