|    Dec 6 Tue, 2016 12:08 am
FLASH NEWS

കേരളം ഒഴുക്കിവിടുന്ന മണല്‍ കര്‍ണാടക വാരിക്കൂട്ടുന്നു

Published : 7th November 2016 | Posted By: SMR

പുല്‍പള്ളി: കബനി നദിയില്‍നിന്നും മണല്‍വാരാന്‍ കേരളം അനുമതി നിഷേധിച്ചപ്പോള്‍ കര്‍ണാടക ലോഡ് കണക്കിന് മണ ല്‍വാരിക്കൂട്ടുന്നു. കര്‍ണാടകയിലെ ബൈരക്കുപ്പ പഞ്ചായത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കബനി നദിയില്‍നിന്ന് ലോഡ്കണക്കിന് മണലാണ് തൊഴിലാളികളെ ഉപയോഗിച്ച് ലേലത്തിനായി വാരിക്കൂട്ടിയത്. മൈസൂര്‍ ജില്ലാ ജിയോളജി വകുപ്പിന്റെയും വനംവകുപ്പിന്റെയും അനുമതിയോടെയാണ് മണല്‍വാരല്‍. ഹൊസള്ളി ഭാഗത്ത്‌നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിന് ലോഡ് മണലാണ് വാരിയിട്ടുള്ളത്.
ഇത് ബാവലിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇത് കേരളത്തിലെ നിര്‍മാണാവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കാനാണ് തീരുമാനം. അതേസമയം പഞ്ചായത്തിന്റെ അനുമതിയോടെ ബിനാമികളാണ് മണലൂറ്റുന്നതെന്ന് പരാതിയുണ്ട്.
ഉദ്യോഗസ്ഥരും ലോബികളും ഒത്തുകളിച്ച് പണം കൊയ്യാനുള്ള ശ്രമമാണെന്നും ആക്ഷേപമുണ്ട്. കര്‍ണാടകയിലെ ബാവലി, ബൈരക്കുപ്പ എന്നിവിടങ്ങളില്‍ 6000 രൂപവരെയാണ് ഒരു ലോഡ് മണലിന് വില. ഈ മണല്‍ അതിര്‍ത്തി കടക്കുന്നതോടെ മൂന്നിരട്ടി വില വര്‍ധിച്ച് 20000 രൂപവരെ വിലക്കാണ് ജില്ലയില്‍ വില്‍ക്കുന്നത്. കേരളത്തില്‍ കടുത്ത നിയന്ത്രണംമൂലം കബനിയിലടക്കം മണല്‍വാരല്‍ നിരോധിച്ചിരിക്കുകയാണ്. വയനാട് അതിര്‍ത്തിയിലൂടെ ഒഴുകുന്ന കബനിയെ മണല്‍വാരി കര്‍ണാടക മണലെന്നപേരില്‍ വില്‍പന നടത്തി പണമുണ്ടാക്കാന്‍ കേരളത്തില്‍ നിന്നുള്ള ലോബികളും ചുക്കാന്‍ പിടിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day