|    Dec 9 Fri, 2016 9:19 am
FLASH NEWS

കേബിള്‍ ഓപറേറ്റര്‍മാര്‍ ഫീസ്അടയ്ക്കുന്നില്ല; കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടം

Published : 22nd November 2016 | Posted By: SMR

കോഴിക്കോട്: കേബിള്‍ ഓപറേറ്റര്‍മാര്‍ നിയമാനുസൃത ഫീസ് അടക്കാതെ കേബിള്‍ വലിക്കുന്നതിലൂടെ വൈദ്യുതി ബോര്‍ഡിന് പ്രതിവര്‍ഷം ലക്ഷങ്ങളുടെ നഷ്ടം. ജില്ലയിലെ കേബിള്‍ ഓപ്പറേറ്റര്‍മാരില്‍ ഒരാള്‍ മാത്രമാണ് നിയമാനുസൃത ഫീസ് അടവാക്കിയിട്ടുള്ളത്. ജില്ലാ വൈദ്യുത അപകട നിവാരണ സമിതിയോഗത്തിലാണ് ജില്ലയില്‍ ഒരാള്‍ മാത്രമേ ഫീസ് അടവാക്കി അനുമതി എടുത്തിട്ടുള്ളൂ എന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയത്. വൈദ്യുതി ബോര്‍ഡിന്റെ പോസ്റ്റുകളിലൂടെ കേബിള്‍ വലിക്കുന്നതിന് പോസ്റ്റ് ഒന്നിന് പ്രതിവര്‍ഷം 150 രൂപ അടവാക്കി അനുമതി വാങ്ങണമെന്നാണ് ചട്ടം. ജില്ലയില്‍ നിരവധി ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുണ്ട്്. ഒരു ശരാശരി കേബിള്‍ ഓപ്പറേറ്റര്‍ക്ക് ചുരുങ്ങിയത് 100 വൈദ്യുതി പോസ്റ്റുകളെങ്കിലും ഉപയോഗിക്കേണ്ടതായി വരുന്നുണ്ട്്. ഇങ്ങിനെ കണക്കാക്കുമ്പോള്‍ ലക്ഷക്കണക്കിനു രൂപ വൈദ്യുതി ബോര്‍ഡിന് നഷ്ടം വന്നുകൊണ്ടിരിക്കുകയാണ്. മുമ്പ്്് ഒരു പോസ്റ്റിന് 250 രൂപയായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സമരത്തെ തുടര്‍ന്ന് ഇത്് 150 രൂപയായി കുറയ്ക്കുകയായിരുന്നു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍നിന്ന് അനുമതി വാങ്ങാതെ പ്രവര്‍ത്തിക്കുന്ന കേബിള്‍ ടിവി ഓപറേറ്റര്‍മാര്‍ അടിയന്തരമായി അനുമതി നേടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അനധികൃത കേബിള്‍ ടിവി ലൈന്‍ മൂലം അപകടങ്ങള്‍ ഉണ്ടാവുന്നുണ്ട്. 2014-15 വര്‍ഷം രണ്ടു പേര്‍ കേബിള്‍ ടിവി അപകടങ്ങള്‍ മൂലം മരിച്ചിട്ടുണ്ട്. അനുമതി നേടാത്ത പക്ഷം കണക്ഷന്‍ വിച്ഛേദിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടററേറ്റ്, കെഎസ്ഇബി, പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day