|    Dec 9 Fri, 2016 5:00 pm
FLASH NEWS

കേന്ദ്ര സര്‍വകലാശാല കെട്ടിടത്തില്‍ കയറി യുവാക്കളുടെ ആത്മഹത്യാഭീഷണി

Published : 3rd November 2016 | Posted By: mi.ptk

കാസര്‍കോട്: പെരിയ തേജ്വസിനി ഹില്‍സിലെ കേന്ദ്രസര്‍വകലാശാല ആസ്ഥാന മന്ദിരത്തിന് മുകൡ കയറി തദ്ദേശവാസികളായ ഇരുപതോളം പേര്‍ ആത്മഹത്യാഭീഷണി മുഴക്കുന്നു. കേന്ദ്ര സര്‍വകലാശാലക്ക് സ്ഥലം അക്വയര്‍ ചെയ്തപ്പോള്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്നാരോപിച്ചാണ് ആത്മഹത്യാഭീഷണി. രണ്ടാഴ്ച മുമ്പും ഇവര്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. പുനരധിവാസവും വാഗ്ദാനം ചെയ്ത തൊഴിലും നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. ബേക്കല്‍ പോലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day