|    Dec 8 Thu, 2016 3:18 pm
FLASH NEWS

കേന്ദ്ര സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍; ഏഴ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്തു

Published : 22nd October 2016 | Posted By: SMR

പെരിയ: കേന്ദ്ര സര്‍വകലാശാലയിലെ എക്‌സിക്യൂട്ടീവ് കൗ ണ്‍സിലിലേക്ക് ഏഴ് അംഗങ്ങ ളെ  നാമനിര്‍ദ്ദേശം ചെയ്തു. ഡോ. എം മോഹന്‍ദാസ്, ഡോ. സി ഐ ഐസക്ക്, ഡോ. വിക്രമന്‍നായര്‍എന്നിവര്‍ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തഅംഗങ്ങളാണ്. ഡോ. എം മോഹന്‍ദാസ് സാമ്പത്തിക വിദഗ്ധനും കാര്‍ഷികസര്‍വകലാശാല മുന്‍ ഡീനുമാണ്. ചരിത്രകാരനും കോട്ടയം സിഎംഎസ് കോളജിലെ ചരിത്ര വിഭാഗം മുന്‍ മേധാവിയുമായ ഡോ. സി ഐ ഐസക്ക് നിലവില്‍ ഡല്‍ഹിയിലെ ചരിത്ര ഗവേഷണകൗണ്‍സില്‍ അംഗമാണ്. ഡോ. കെ വിക്രമന്‍ നായര്‍ മഹാത്മഗാന്ധി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍തോട്ടിന്റെ മുന്‍ ഡയറക്ടറും നിലവില്‍ തിരുവനന്തപുരം മാര്‍ ഗ്രിഗോറിയസ് ലോ കോളജ് പ്രിന്‍സിപ്പലുമാണ്. മറ്റംഗങ്ങളില്‍, യൂജിസി നാമനിര്‍ദ്ദേശം ചെയ്ത ഡോ. വിനോദ് കെ സിങ് ഭോപ്പാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെ ഡയറക്ടറാണ്.കേന്ദ്ര സര്‍വകലാശാല നാമനിര്‍ദ്ദേശംചെയ്ത മൂന്ന് അംഗങ്ങളില്‍ ഡോ. കെ ജയപ്രസാദ്, കേന്ദ്ര സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് കള്‍ച്ചറല്‍ സ്റ്റഡീസ് ഡീനും മഹാത്മാ അയ്യന്‍കാളി സെന്റര്‍ ഫോര്‍ കേരളസ്റ്റഡീസിന്റെ ഡയറക്ടറുമാണ്. ഡോ. കെ സി ബൈജു സര്‍വകലാശാലയുടെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രഫസറും വകുപ്പ് മേധാവിയുമാണ്. ഡോ. സി എ ജയപ്രകാശ് തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണകേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day