|    Dec 5 Mon, 2016 3:52 am

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിച്ചു

Published : 28th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) രണ്ടുശതമാനം വര്‍ധിപ്പിച്ചു. 2016 ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു വര്‍ധന നടപ്പാവുക. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 50 ലക്ഷം ജീവനക്കാര്‍ക്കും 58 ലക്ഷത്തോളം പെന്‍ഷന്‍ വരിക്കാര്‍ക്കും വര്‍ധനയുടെ ആനുകൂല്യം ലഭിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ ആറുശതമാനം ഡിഎ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 119 ശതമാനം ഉണ്ടായിരുന്ന ഡിഎ 125 ശതമാനമായി ഉയര്‍ന്നിരുന്നു.
ഇതിനുശേഷം ഏഴാം ശമ്പള കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കിയതോടെ ഡിഎ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കുകയുണ്ടായി. വിപണിവിലയിലെ വര്‍ധന അനുസരിച്ചാണ് ക്ഷാമബത്ത പരിഷ്‌കരിക്കാറുള്ളത്. ഇതുപ്രകാരം ഡിഎ മൂന്നുശതമാനം വര്‍ധിപ്പിക്കണമെന്നായിരുന്നു തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day