|    Dec 8 Thu, 2016 1:23 pm
FLASH NEWS

കേന്ദ്ര ബജറ്റ് അവതരണം ഇനി ജനുവരിയില്‍

Published : 27th October 2016 | Posted By: SMR

ന്യൂഡല്‍ഹി: പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ബജറ്റ് അവതരണം ഒരു മാസം മുമ്പ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ അടുത്തിടെ തുടങ്ങിയ പ്രഗതി സംവാദവേദിയിലെ 16ാമത് ചര്‍ച്ചയ്ക്ക് അധ്യക്ഷത വഹിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രത്തിന്റെ ചുവടുപിടിച്ച് സംസ്ഥാന സര്‍ക്കാരുകളും ബജറ്റ് അവലോകനങ്ങള്‍ നേരത്തെയാക്കണമെന്ന് മോദി ആവശ്യപ്പെട്ടു. മിക്ക രാജ്യങ്ങളും ജനുവരി-ഡിസംബര്‍ സാമ്പത്തിക വര്‍ഷം പിന്തുടരുമ്പോള്‍ ഇന്ത്യയിലിത് ഏപ്രില്‍ 1-മാര്‍ച്ച് 31 ആണ്. അതുകൊണ്ടുതന്നെ ഫെബ്രുവരി അവസാനമാണ് ബജറ്റ് അവതരിപ്പിക്കാറ്. ഇരുസഭകളും ഇതു പാസാക്കുമ്പോള്‍ മെയ് പകുതിയാവും. പദ്ധതി നടത്തിപ്പ് വൈകുന്ന ഈ സംവിധാനം മാറ്റി ജനുവരിയിലാവും ഇനി ബജറ്റ് അവതരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day