|    Dec 4 Sun, 2016 9:45 pm
FLASH NEWS

കേന്ദ്ര നടപടി കര്‍ഷകവിരുദ്ധം: മായാവതി

Published : 15th November 2016 | Posted By: SMR

ലഖ്‌നോ/ ന്യൂഡല്‍ഹി: കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കര്‍ഷകവിരുദ്ധമെന്ന് ബിഎസ്പി നേതാവ് മായാവതി. കേന്ദ്രസര്‍ക്കാര്‍ പറയുന്ന പുതിയ നോട്ടുകള്‍ എവിടെ? രാജ്യത്തെ സ്ഥിതിഗതികള്‍ വളരെ മോശമായി വരുകയാണ്. ഒരു തയ്യാറെടുപ്പും ഇല്ലാതെയാണ് സര്‍ക്കാരിന്റെ നടപടിയെന്നും മായാവതി ലഖ്‌നോയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മോദി പറയുന്നത് തന്റെ നടപടി അഴിമതിക്കെതിരായാണെന്നാണ്. എന്നാല്‍, ഇന്നു ബിജെപി പ്രവര്‍ത്തകര്‍ ഗാസിപുര്‍ റാലിക്കായി എത്തിയത് ട്രെയിനില്‍ ടിക്കറ്റെടുക്കാതെയാണ്. ബാങ്കുകളില്‍ പണമില്ലാതിരിക്കുമ്പോള്‍ തന്നെ എടിഎമ്മുകളുടെ പ്രവര്‍ത്തനവും നിലച്ചിരിക്കുന്നു. നോട്ടുകള്‍ പിന്‍വലിക്കുന്നതിനു കഴിഞ്ഞ പത്തു മാസമായി മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ പുതിയ കറന്‍സി നോട്ടുകള്‍ എവിടെ? -മായാവതി ചോദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day