|    Dec 3 Sat, 2016 11:13 pm
FLASH NEWS

കേന്ദ്രസര്‍വകലാശാലയില്‍ നാക് സംഘത്തിന്റെ സന്ദര്‍ശനം 24മുതല്‍

Published : 22nd October 2016 | Posted By: SMR

കാസര്‍കോട്: ഗുണനിലവാരം പരിശോധിച്ച് ഗ്രേഡ് നല്‍കുന്നതിന്റെ ഭാഗമായി നാഷണല്‍ അക്രഡിറ്റേഷന്‍ ആന്റ് അസസ്‌മെന്റ് കൗണ്‍സില്‍ (നാക്) സംഘം 24 മുതല്‍ 27 വരെ കേന്ദ്രസര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തും. പെരിയ തേജസ്വിനി ഹില്‍ കാംപസ്, വിദ്യാനഗര്‍കാംപസ്, പടന്നക്കാട് റിവര്‍സൈഡ് കാംപസ്, കുണിയ കാംപസ്, തിരുവല്ല കാംപസ്, തിരുവനന്തപുരത്തെ അന്താരാഷ്ട്ര പഠന സെന്റര്‍ എന്നിവിടങ്ങളിലാണ് നാക് സംഘം പര്യടനം നടത്തുകയെന്ന് ഐക്യുഎസി ഡയരക്ടര്‍ ഡോ. മുഹമ്മദുണ്ണി എന്ന മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1100 വിദ്യാര്‍ഥികളാണ് ഇപ്പോള്‍ കേന്ദ്രസര്‍വകലാശാലയില്‍ പഠിച്ചുവരുന്നത്. 109 അധ്യാപകരും ഇവിടെയുണ്ട്. 147 അധ്യാപക തസ്തികകളാണ് ഉള്ളത്. മറ്റു തസ്തികകളില്‍ നിയമനം നടന്നിട്ടില്ല. പഞ്ചാബ് കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജയ് രൂപ് സിങ് ചെയര്‍മാനായ സംഘത്തില്‍ ലക്‌നൗ വാഴ്‌സിറ്റി വിസി പ്രഫ. എസ് പി നിംസെ, ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് സോഷ്യല്‍ സയന്‍സ് പ്രഫ. ഡോ. എന്‍ ജയറാം, ബെര്‍ഹാംപൂര്‍ സര്‍വകലാശാല പൊളിറ്റിക്‌സ് പ്രഫ. ഡോ. ജുഗുല്‍ കിഷോര്‍ മിശ്ര, ലക്ഷ്മി ദേവമ്മ ശ്യാംഭട്ട് എജ്യുക്കേഷന്‍ ട്രസ്റ്റ് സ്ഥാപകനായ പ്രഫ. എസ് എന്‍ ഭട്ട്, ഹൈദരാബാദ് ഇഫഌവിലെ എജ്യുക്കേഷന്‍ വിഭാഗം പ്രഫ. ഡോ. സുധാകര്‍ വേണുഗപ്പള്ളി എന്നിവരാണ് സംഘത്തിലുള്ളത്. സര്‍വകലാശാല സ്ഥാപിക്കപ്പെട്ട 2009 മുതല്‍ 2015 വരെയുള്ള കാലയളവിലെ ഗുണനിലവാര പരിശോധനയാണ് നടത്തുന്നത്. മികച്ച അക്കാഡമിക് സൗകര്യങ്ങളും വിദേശ വിദ്യാര്‍ഥികളുടെ സാന്നിധ്യവും പ്രവര്‍ത്തനയും യൂനിവേഴ്‌സിറ്റിയുടെ മേന്മ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഇഫ്തിഖാര്‍ അഹമദ്, ഡോ. കെ പി സുരേഷ്, ജോഷി, വനിത സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day