|    Dec 4 Sun, 2016 9:48 pm
FLASH NEWS

കേന്ദ്രസര്‍ക്കാരിന്റെ യഥാര്‍ഥ മുഖം വെളിപ്പെട്ടു: ചെന്നിത്തല

Published : 17th November 2016 | Posted By: SMR

തിരുവനന്തപുരം: കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ പണം മാറ്റിവാങ്ങാന്‍ ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന പാവങ്ങളുടെ വിരലില്‍ മഷി പുരട്ടുമ്പോള്‍തന്നെ ബാങ്കുകളെ കബളിപ്പിച്ച വന്‍തോക്കുകളുടെ 7016 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയത് കേന്ദ്രസര്‍ക്കാരിന്റെ യഥാര്‍ഥ മുഖമാണ് വെളിപ്പെടുത്തുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാജ്യത്തെ കബളിപ്പിച്ച് മുങ്ങിയ വിജയ്മല്യ അടക്കമുള്ള വമ്പന്‍മാരുടെ വായ്പകളാണ് എഴുതിത്തള്ളിയത്. വിജയ്മല്യയുടെ മാത്രം 1202 കോടി രൂപ എഴുതിത്തള്ളി. മൊത്തം 48,000 കോടിയാണ് ഇങ്ങനെ എഴുതി ത്തള്ളുന്നത്. കള്ളപ്പണം തടയുന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ ആദ്യം വേണ്ടിയിരുന്നത് ബാങ്കുകളെ പറ്റിച്ച ഈ വന്‍തോക്കുകളില്‍നിന്ന് പണം തിരിച്ചുപിടിക്കുകയായിരുന്നു. ബിജെപിക്കാര്‍ക്ക് വിവരം മുന്‍കൂട്ടി ചോര്‍ത്തിക്കൊടുത്തുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ജനാര്‍ദന റെഡ്ഡിയുടെ മകളുടെ ആഡംബര കല്യാണം. ആഡംബരവും സുഖലോലുപതയും മൂലമാണ് കേരളത്തില്‍ ഇത്രയ്ക്ക് പ്രശ്‌നമുണ്ടായതെന്ന് പറഞ്ഞ കുമ്മനം രാജശേഖരന്‍ മലയാളികളെ അപമാനിച്ചിരിക്കുകയാണെന്നും ഫേസ്ബുക്കില്‍ ചെന്നിത്തല പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day