|    Dec 5 Mon, 2016 3:51 am

കേന്ദ്രവും റിസര്‍വ് ബാങ്കും ഇടപെടണം:മുഖ്യമന്ത്രി

Published : 12th November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പൊതുജനം നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കുവാനുള്ള എല്ലാ ശ്രമങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തും. കെഎസ്ആര്‍ടിസിക്കും ശ്മശാനങ്ങള്‍ക്കും പാല്‍ ബൂത്തുകള്‍ക്കും പഴയ നോട്ടുകള്‍ വഴി ഇടപാട് നടത്തുവാന്‍ അനുവദിച്ച സമയപരിധി ഒരാഴ്ചത്തേക്ക് കൂടി നീട്ടണം. ഇതു പിന്നീട് പുനപ്പരിശോധിക്കാവുന്നതാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day