|    Dec 3 Sat, 2016 1:32 am
FLASH NEWS

കേന്ദ്രമന്ത്രി നല്‍കിയ പഴയ നോട്ടുകള്‍ സ്വകാര്യ ആശുപത്രി സ്വീകരിച്ചില്ല

Published : 24th November 2016 | Posted By: SMR

മംഗളൂരു: നോട്ട് അസാധുവാക്കിയ നടപടിയില്‍ കേന്ദ്രമന്ത്രി സി വി സദാനന്ദ ഗൗഡയ്ക്കും പണികിട്ടി. തന്റെ സഹോദരന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടന്‍ മന്ത്രി നല്‍കിയ പഴയ നോട്ടുകള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചില്ല.
ആശുപത്രികളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ വഴങ്ങിയില്ല. സ്വകാര്യ ആശുപത്രിക്ക് കേന്ദ്രനിര്‍ദേശം ബാധകമല്ലെന്ന് അവര്‍ മന്ത്രിയുടെ മുഖത്തുനോക്കി പറഞ്ഞു. എന്നാല്‍, അക്കാര്യം എഴുതി നല്‍കണമെന്ന് മന്ത്രി പറഞ്ഞപ്പോള്‍ ആശുപത്രി അധികൃതര്‍ കൂടുതല്‍ വിശദീകരിച്ചു. ഒടുവില്‍ മന്ത്രി ചെക്ക് നല്‍കിയതോടെ അധികൃതര്‍ മൃതദേഹം വിട്ടുകൊടുത്തു.
സദാനന്ദ ഗൗഡയുടെ ഇളയ സഹോദരന്‍ ഭാസ്‌കര്‍ റെഡ്ഡി മഞ്ഞപ്പിത്തത്തെ തുടര്‍ന്നാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടായിട്ടും പഴയ നോട്ടുകള്‍ സ്വീകരിക്കാത്ത സ്വകാര്യ ആശുപത്രിയുടെ നിലപാടില്‍ മന്ത്രി അദ്ഭുതം പ്രകടിപ്പിച്ചു.
മന്ത്രിയായ തനിക്ക് ഇതാണ് അനുഭവമെങ്കില്‍ സാധാരണക്കാരുടെ സ്ഥിതിയെന്താവുമെന്ന് അദ്ദേഹം ചോദിച്ചു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഗൗഡ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day