|    Dec 9 Fri, 2016 3:07 pm
FLASH NEWS

കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം

Published : 12th November 2016 | Posted By: SMR

തിരുവനന്തപുരം: 500, 1000 നോട്ട് പിന്‍വലിച്ച നടപടിക്കെതിരേ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന ഘടകം. ബദല്‍ സംവിധാനമൊരുക്കാതെ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കാരണം ജനജീവിതം സ്തംഭിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. നോട്ടുകള്‍ അസാധുവാക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ഗുജറാത്തിലെ അധില എന്ന പത്രം ഏതാനും മാസങ്ങള്‍ക്കു മുമ്പ് റിപോര്‍ട്ട് ചെയ്തിരുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. വന്‍കിടക്കാരും കള്ളപ്പണക്കാരും കേന്ദ്രസര്‍ക്കാര്‍ നടപടി മുന്‍കൂട്ടി അറിഞ്ഞതിന്റെ തെളിവാണിത്. പൊടുന്നനെയുള്ളതും ശാസ്ത്രീയമല്ലാത്തതുമായ നോട്ട് നിരോധനം കേരളത്തിലെ ജനജീവിതത്തെയും സമ്പദ്ഘടനയെയും സ്തംഭിപ്പിച്ചിരിക്കുകയാണ്. ഇതു മറികടക്കുന്നതിന് ഇളവുകള്‍ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day