|    Dec 10 Sat, 2016 2:41 am
FLASH NEWS

കേന്ദ്രത്തില്‍ നിന്ന് സമ്മര്‍ദമുണ്ടായാലും കെഎസ്ഇബിവിഭജിക്കില്ല: മുഖ്യമന്ത്രി

Published : 14th November 2016 | Posted By: SMR

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരില്‍ നിന്നും എത്ര സമ്മര്‍ദ്ദമുണ്ടായാലും കെഎസ്ഇബിയെ വിഭജിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റസ്ഥാപനമായി നിലനിര്‍ത്തി കാര്യക്ഷമത വര്‍ധിപ്പിച്ച് കെഎസ്ഇബിയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓള്‍ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് (എഐഎഫ്ഇഇ)  15ാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ‘ആഗോളവല്‍ക്കരണ നയഫലങ്ങള്‍ ഇന്ത്യന്‍ ഊര്‍ജമേഖലയില്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ രംഗത്തും ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളാണ് പിന്തുടരുന്നത്. എന്നാല്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റേത് ബദല്‍ വികസന നയമാണ്. വികസനമെന്നാല്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തലാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്.
കെഎസ്ഇബിയുടെ ലാഭത്തിലല്ല ജനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധപതിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി മേഖലയില്‍ ആദ്യം സ്വകാര്യവല്‍ക്കരണം നടന്ന ഒഡീഷ സംസ്ഥാനത്ത് കമ്പനികളെ സര്‍ക്കാര്‍ തിരിച്ചേറ്റെടുത്തത് വാര്‍ത്തയാകുന്നില്ല. ഇത്തരം കാര്യങ്ങളില്‍ ‘നിഗൂഢ നിശബ്ദത’ആണെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി, കൂടിയ വിലയ്ക്ക് വാങ്ങി കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ വിതരണ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമാകുന്നു. സെമിനാറില്‍ എഐഎഫ്ഇഇ അഡീഷനണല്‍ ജനറല്‍ സെക്രട്ടറി മോഹന്‍ ശര്‍മ മോഡറേറ്ററായിരുന്നു.
ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് കെഒ ഹബീബ്, കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം പി ഗോപകുമാര്‍, കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എംജി അനന്തകൃഷ്ണന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day