|    Dec 8 Thu, 2016 3:20 pm
FLASH NEWS

കേന്ദ്രത്തിനെതിരേ അണ്ണാ ഡിഎംകെ

Published : 28th November 2016 | Posted By: SMR

ചെന്നൈ: നോട്ട് അസാധുവാക്കിയ വിഷയത്തില്‍ പാര്‍ലമെന്റിന് പുറത്തു മാത്രം സംസാരിക്കുകവഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയെയും ജനാധിപത്യത്തെയും അവഗണിക്കുകയാണെന്ന് അണ്ണാ ഡിഎംകെ. നോട്ട് അസാധുവാക്കിയത് കള്ളപ്പണം പിഴുതെറിയാനാണെന്ന ബിജെപിയുടെ അവകാശവാദം ഒരു ബക്കറ്റ് വെള്ളം കൊണ്ട് മരുഭൂമിയില്‍ കൃഷി ചെയ്യുന്നതുപോലെയാണെന്ന് പാര്‍ട്ടി മുഖപത്രമായ ഡോ. നമതു എംജിആര്‍ പരിഹസിച്ചു.
കള്ളപ്പണം പിഴുതെറിയാനുള്ള സര്‍ക്കാരിന്റെ ശ്രമം നിറയെ ദ്വാരങ്ങളുള്ള ബക്കറ്റില്‍ വെള്ളമെടുക്കുന്നതിനു സമാനമാണ്. ഇത്തരം നടപടികള്‍ ജനങ്ങള്‍ അംഗീകരിക്കില്ല. നോട്ട് അസാധുവാക്കുന്ന വിവരം നിരവധി പേര്‍ക്ക് മുന്‍കൂട്ടി നല്‍കിയതായി റിപോര്‍ട്ടുകളുണ്ട്. ഒരു ഗുജറാത്തി ദിനപത്രം ഇതുസംബന്ധിച്ച വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസാധു നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന റിസര്‍വ് ബാങ്ക് ഉത്തരവ് വിവേചനമാണെന്നും പത്രം ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day