|    Dec 9 Fri, 2016 3:10 pm
FLASH NEWS

കേന്ദ്രത്തിനും കേരളത്തിലെ ബിജെപിക്കും രണ്ടു നിലപാട്

Published : 28th October 2016 | Posted By: SMR

കൊല്ലം: തെരുവു നായ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിനും കേരളത്തിലെ ബിജെപിക്കും രണ്ടു നിലപാട്. തെരുവു നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണമെന്ന കേന്ദ്രമന്ത്രി മേനകാഗാന്ധിയുടെ പ്രസ്താവനയെ തള്ളി ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തി. ഏത് അവസരത്തിലാണ് കേന്ദ്രമന്ത്രി ഇത്തരം പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും തെരുവു നായ്ക്കളെ ഏതുവിധേനയും ഒഴിവാക്കണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടെന്നും പ്രസിഡന്റ് കുമ്മനം രാജേശഖരന്‍ പറഞ്ഞു. വിഷയത്തില്‍ മേനകാഗാന്ധിയെ കാണും. തെരുവുനായ ആക്രമണത്തില്‍ വൃദ്ധന്‍ മരിച്ചതിന്റെ ഉത്തരവാദിത്തം മന്ത്രി കെ ടി ജലീലിനാണ്. നായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്കും ഡോ. ഗോപാലകൃഷ്ണനും എതിരേ കേസ് എടുത്തത് തെറ്റായ നടപടിയാണ്.  പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭഗമായാണ് ഇത്തരം നീക്കം. ഇത് ദൂരവ്യാപകമായ പ്രത്യാഘ്യാതം വരുത്തിവയ്ക്കുമെന്നും കുമ്മനം രാജശേഖന്‍ കൊല്ലത്ത് പറഞ്ഞു.
അതേസമയം, തെരുവ് നായ്ക്കളെ കൊലപ്പെടുത്തുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണമെന്ന കേന്ദ്രമന്ത്രി മേനകാഗാന്ധിയുടെ നിലപാടിനെതിരേ ബിജെപി നേതാവ് വി മുരളീധരന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ നിലപാട് ജനങ്ങളെ ബിജെപിയില്‍നിന്നും കേന്ദ്രസര്‍ക്കാരില്‍നിന്നും അകറ്റുമെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നത്. ഗുരുതരമായ സാമൂഹികപ്രശ്‌നത്തില്‍  പ്രതികരിക്കുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണമെന്നു പറയുന്നതിനോട് എങ്ങനെയാണ് യോജിക്കാനാവുക? വി മുരളീധരന്‍ ചോദിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day